വധു വാട്‌സ് ആപ്പിന് അടിമ; ബന്ധുക്കളുമായി നിരന്തരം മെസ്സേജുകള്‍ കൈമാറുന്നു; മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വരനും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്‍മാറി

ലഖ്‌നൗ: (www.kvartha.com 09.09.2018) വധു വാട്‌സ് ആപ്പിന് അടിമയാണെന്നാരോപിച്ച് മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വരനും വീട്ടുകാരും വിവാഹത്തില്‍ നിന്നും പിന്‍മാറി. വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ തങ്ങളുടെ ബന്ധുക്കളുടെ ഫോണ്‍നമ്പറുകള്‍ വാങ്ങി അവരുമായി നിരന്തരം മെസ്സേജുകള്‍ കൈമാറുന്നുണ്ടെന്നും ഇത് തങ്ങള്‍ക്കിഷ്ടമല്ലെന്നും വരന്റെ വീട്ടുകാര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ നൗഗാന്‍ സദത്ത് ഗ്രാമത്തിലാണ് സംഭവം. സപ്തംബര്‍ അഞ്ചിന് ബുധനാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനായി വധുവും ബന്ധുക്കളും വിവാഹ മണ്ഡപത്തിലെത്തി കാത്തിരിക്കുന്നതിനിടെയാണ് വിവാഹത്തില്‍ താല്‍പര്യമില്ലെന്നറിയിച്ച് വരന്റെ പിതാവിന്റെ ഫോണ്‍വിളിയെത്തിയത്. എന്നാല്‍ അവസാനനിമിഷം വരനും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടതാണ് വിവാഹം മുടങ്ങാനുള്ള കാരണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.

UP family calls off marriage on wedding day, says ‘bride spends too much time on WhatsApp’, Marriage, News, Local-News, Complaint, Humor, Whatsapp, Bride, Police, Complaint, National, Dowry

65 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്ന് വധുവിന്റെ പിതാവ് ഉറോജ് മെഹന്ദി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഫക്കീര്‍പുരയില്‍ ഒമര്‍ ഹൈദറിന്റെ മകനുമായായിരുന്നു മകളുടെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനായി ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം പേര്‍ എത്തിയിരുന്നുവെന്നും എന്നാല്‍ മുഹൂര്‍ത്തമായിട്ടും വരനും ബന്ധുക്കളും എത്താത്തതിനെ തുടര്‍ന്ന് താന്‍ വരന്റെ പിതാവിനെ ഫോണില്‍ വിളിച്ചപ്പോഴാണ് വിവാഹത്തില്‍ നിന്ന് ഒഴിയുകയാണെന്ന് പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടി വാട്‌സ്ആപ്പില്‍ എപ്പോഴും മെസേജുകള്‍ അയയ്ക്കുമായിരുന്നുവെന്നും വിവാഹത്തിനു മുമ്പ് ഇങ്ങനെ മെസേജുകള്‍ അയയ്ക്കുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതു കൊണ്ടാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും വരന്റെ വീട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP family calls off marriage on wedding day, says ‘bride spends too much time on WhatsApp’, Marriage, News, Local-News, Complaint, Humor, Whatsapp, Bride, Police, Complaint, National, Dowry.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?