ഒറ്റപ്പാലത്ത് കവര്‍ച്ചാശ്രമത്തിനിടെ ആറാം ക്ലാസുകാരിയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം

ഒറ്റപ്പാലം: (www.kvartha.com 27.09.2018) ഒറ്റപ്പാലത്ത് കവര്‍ച്ചാശ്രമത്തിനിടെ ആറാം ക്ലാസുകാരിയെ ചുട്ടുകൊല്ലാന്‍ ശ്രമം. ഒറ്റപ്പാലത്തിനടുത്ത് അകലൂരില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആറാം ക്ലാസുകാരിയായ അര്‍ഷിത എന്ന കുട്ടിക്ക് നേരെയാണ് കവര്‍ച്ചക്കാരുടെ ആക്രമണം ഉണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച പെണ്‍കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അകലൂര്‍ ചെമ്പംകുന്ന് ഹരിദാസന്റെ വീട്ടിലാണ് മോഷണശ്രമവും മറ്റും നടന്നത്.

സാധാരണ അര്‍ഷിത സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമാണ് ഒലവക്കോട് ജോലി ചെയ്യുന്ന അച്ഛന്‍ ഹരിദാസും ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന അമ്മ പ്രിയയും എത്താറുള്ളത്. കഴിഞ്ഞദിവസം അര്‍ഷിത എത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. അമ്മ വീട്ടിലെത്തിയിട്ടുണ്ടാകും എന്ന് കരുതി വീട്ടിനുള്ളില്‍ കയറി അര്‍ഷിത വാതില്‍ അടച്ചു. മുറിയില്‍ ബാഗ് വെച്ച് അടുക്കളയിലെത്തിയപ്പോള്‍ കാണുന്നത് മോഷ്ടാവിനെയാണ്.

Thief trying to kill sixth standard girl, News, Local-News, theft, Girl, attack, Police, Probe, Parents, Complaint, Kerala.

ഇതോടെ പ്രതി അര്‍ഷിതയുടെ ദേഹത്തും മുറിയിലും മണ്ണെണ്ണ ഒഴിച്ചു തീ ഇട്ടു. ഈ സമയം ടെറസിന് മുകളിലേക്ക് ഓടിക്കയറിയ അര്‍ഷിത നിലവിളിച്ചുകൊണ്ട് അടുക്കളയുടെ സ്ലാബില്‍ ഇരുന്നു. കുട്ടിയെ മോഷ്ടാവ് പിന്തുടര്‍ന്നെങ്കിലും കാല്‍ വഴുതി താഴെ വീഴുകയും പിന്നീട് സമീപമുള്ള കുറ്റിക്കാട്ടിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ഇതിനിടെ മണ്ണെണ്ണയുടെ മണം പടര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ആണ് നടന്ന സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഒറ്റപ്പാലം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് രാത്രിതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Thief trying to kill sixth standard girl, News, Local-News, Theft, Girl, Attack, Police, Probe, Parents, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?