കോണ്‍ഗ്രസിന്റെ ദേശീയ ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് , എല്‍ ഡി എഫും ഹര്‍ത്താലിന്

തിരുവനന്തപുരം: (www.kvartha.com 07.09.2018) ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചു തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിനു മാറ്റമില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയായിരിക്കും ഹര്‍ത്താല്‍. കേരളത്തെ ഒഴിവാക്കുന്നില്ലെങ്കിലും പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല. താന്‍ ഹര്‍ത്താലിനെതിരെ സമരം ചെയ്തിട്ടില്ല. നിയന്ത്രിക്കണമെന്നാണു നിലപാടെന്നും ഹസന്‍ പറഞ്ഞു. നേരത്തെ രാവിലെ ഒന്‍പതു മണിമുതല്‍ മൂന്നുമണിവരെ ഭാരത് ബന്ദ് നടത്തുന്നതിനാണു തീരുമാനിച്ചിരുന്നത്.

എല്‍ഡിഎഫും തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ദേശീയതലത്തില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ഹര്‍ത്താല്‍ നടത്താന്‍ സിപിഎമ്മും സിപിഐയും തീരുമാനിച്ചു. മുഴുവന്‍ ഇടതുകക്ഷികളും സഹകരിക്കും. ദുരിതാശ്വാസ വാഹനങ്ങളെയും ടൂറിസം മേഖലയെയും ഒഴിവാക്കുമെന്ന് എളമരം കരീം എംപി പറഞ്ഞു.

 12-Hour Bharat Bandh Call On Monday, News, New Delhi, Bharath bandh, Politics, Congress, CPM, Kerala

വാഹനങ്ങള്‍ തടയില്ലെന്നും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. ബിഎസ്പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ബന്ദിനു പിന്തുണ അറിയിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 12-Hour Bharat Bandh Call On Monday, News, New Delhi, Bharath bandh, Politics, Congress, CPM, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?