കുടുബശ്രീക്കുള്ള ഗൃഹോപകരണ വായ്പ വേഗത്തിലാക്കാന്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: (www.kvartha.com 19.09.2018) പ്രളയ ദുരന്തത്തിനിരയായ ആളുകള്‍ക്ക് നഷ്ടമായ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും നഷ്ടമായ ജീവനോപാധികള്‍ നേടുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ പദ്ധതിയായ റിസര്‍ജന്റ് കേരള വായ്പാ സ്‌കീം പദ്ധതി വേഗത്തിലാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ  നിര്‍ദേശം. ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
Minister AC Moideen, Kudumbashree, Loan, News, Kerala, A C Moideen to fast Kudumbashree Ioan

സര്‍ക്കാരിന്റെ ഒറ്റത്തവണ സമാശ്വാസ ധനസഹായമായ പതിനായിരം രൂപ ലഭിച്ച കുടുംബങ്ങങ്ങള്‍ക്കാണ് ഈ വായ്പ ലഭിക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മുഖേനയാണ് ഈ വായ്പ പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീയില്‍ അംഗങ്ങളല്ലാത്തവര്‍ക്ക് അംഗത്വം നേടുന്ന മുറക്കും ഈ വായ്പ ലഭ്യമാകും. ഒരംഗത്തിന് പരമാവധി ഒരുലക്ഷം രൂപയായിരിക്കും ലഭ്യമാക്കുക. പ്രളയബാധിത കുടുംബങ്ങളിലെ ആറു ലക്ഷം പേരില്‍ ഭൂരിപക്ഷം കുടുംബങ്ങളും കുടുംബശ്രീ അംഗങ്ങളാണ്. അതിനാല്‍ തന്നെ പരമാവധി ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. അര്‍ഹരായവര്‍ക്ക് അവരുടെ ആവശ്യങ്ങളെ പരിഗണിച്ച് അയല്‍ക്കൂട്ടങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന തുകയാണ് വായ്പയായി ലഭിക്കുന്നത്.

യഥാര്‍ത്ഥ ഗുണഭോക്താവിന് അര്‍ഹതപ്പെട്ട വായ്പ ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനും അയല്‍ക്കൂട്ടങ്ങളുടെ സാമ്പത്തീക ഭദ്രത ഉറപ്പാക്കി കൊണ്ടും അയല്‍ക്കൂട്ടങ്ങളുടെ  സോഷ്യല്‍ ഓഡിറ്റിംഗും  നടത്തും. ഗുണഭോക്താവു കൂടി പങ്കെടുത്തു കൊണ്ട് പങ്കാളിത്ത രീതിയില്‍ നടക്കുന്ന ആവശ്യകതാ നിര്‍ണ്ണയം അഴിമതിയും സ്വജനപക്ഷപാതവും കടന്നു കൂടാതിരിക്കാന്‍ സഹായകരമാണ്.

അയക്കൂട്ടങ്ങളുടെ ഈടില്ലാത്ത വായ്പാ പരിധി പത്തു ലക്ഷമായി നിജപ്പെടുത്തികൊണ്ട് ബാങ്കുകളുടെ സംസ്ഥാനതല സമിതി തീരുമാനമെടുത്തിരുന്നു. അതോടൊപ്പം ബാങ്കുകളുടെ തീരുമാനമാന പ്രകാരം  അയല്‍ക്കൂട്ടങ്ങളുടെ മുന്‍ വായ്പാ ബാധ്യതയും കണക്കാക്കിയാണ് വായ്പയുടെ അളവ് നിശ്ചയിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ യോഗം ചേര്‍ന്ന് നിലവിലുള്ള അംഗങ്ങളുടെ ആവശ്യകതാ നിര്‍ണ്ണയം നടത്തി അപേക്ഷകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിക്കും.

ഈ മാസം 25ാം തീയതിയോടുക്കൂടി ആദ്യ ഘട്ട വായ്പ ലഭ്യമാകും. ഈ വായ്പയുടെ ഒന്‍പതു ശതമാനം പലിശ സര്‍ക്കാര്‍ വഹിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഈ വായ്പ പ്രധാനമായും ഉപയോഗിക്കുന്നത്. കുടുംബശ്രീ വായ്പ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മികച്ച ഗൃഹോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി കമ്പനി അധികൃതരുമായി തദ്ദേശസ്വയംഭരണ വകുപ്പ് ചര്‍ച്ച നടത്തിവരികയാണെന്നും ഈ പദ്ധതി സുതാര്യമായും വേഗത്തിലും നടപ്പിലാക്കുന്നതിനായി എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരും പരിശ്രമിക്കണമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister AC Moideen, Kudumbashree, Loan, News, Kerala, A C Moideen to fast Kudumbashree Ioan 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?