ബംഗളൂരുവില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുങ്ങി

മലപ്പുറം: (www.kvartha.com 14.09.2018) ബംഗളൂരുവില്‍ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. പിന്നീട് ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുങ്ങി. മലപ്പുറം വളാഞ്ചേരി സ്വദേശി അജ്മല്‍ ബാബുവാണ് യുവതിയെ ഗര്‍ഭിണിയാക്കിയശേഷം നാട്ടിലേക്കു മുങ്ങിയത്. ഇതുസംബന്ധിച്ച് യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത വളാഞ്ചേരി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.

ഫേസ്ബുക്കിലൂടെയാണു ബംഗളൂരുവിലുള്ള യുവതിയുമായി വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സൗഹൃദം പ്രണയമായി മാറുകയും ഒടുവില്‍ വിവാഹ വാഗ്ദാനം ചെയ്ത് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഒടുവില്‍ ഗര്‍ഭിണിയായതോടെ പ്രതി മുങ്ങി.

Malappuram youth arrested for cheating case, Malappuram, Malappuram Native, Arrested, Cheating, Case, Police, Crime, Criminal Case, Molestation, Facebook, News, Kerala

യുവതിയില്‍ നിന്നും 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടര്‍ന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു .

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പോലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram youth arrested for cheating case, Malappuram, Malappuram Native, Arrested, Cheating, Case, Police, Crime, Criminal Case, Molestation, Facebook, News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?