സ്റ്റേഷനില്‍ നിന്നും തോക്ക് കാണാതായ സംഭവം; ഇനിയും കണ്ടെത്താനായില്ല, പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കും
കാസര്‍കോട്: (www.kasargodvartha.com 04.09.2018) എട്ടു വര്‍ഷം മുമ്പ് സൂക്ഷിക്കാനേല്‍പിച്ച ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ ആദൂര്‍ സി ഐയോട് വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് അറിയിച്ചു. തോക്ക് കാണാതായ സംഭവത്തില്‍ അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ നിയമിച്ചിരുന്നുവെങ്കിലും ഇനിയും തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്റ്റേഷനില്‍ ഹാജരാക്കിയ തോക്കുകള്‍ ഉടമകള്‍ക്ക് പരസ്പരം മാറി നല്‍കിയതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം.
2010 മാര്‍ച്ച് 18-നാണ് മുളിയാര്‍ മേഖലയിലെ കര്‍ഷകന്‍ ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത്. ഈ തോക്കാണ് കാണാതായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ലൈസന്‍സുള്ള 126 പേരോടും തങ്ങളുടെ തോക്ക് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എ ആര്‍ ക്യാമ്പിലെ ആര്‍മര്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിച്ചുവെങ്കിലും കാണാതായ തോക്ക് കണ്ടെത്താനായില്ല.
ഇതോടെ സ്റ്റേഷനില്‍ തോക്ക് ഏല്‍പിച്ച ദിവസം മുതല്‍ കാണാതായി എന്ന് റിപ്പോര്‍ട്ട് ചെയ്ത ദിവസം വരെ സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന എസ്എച്ച്ഒ, റൈറ്റര്‍മാര്‍, അസി. റൈറ്റര്‍മാര്‍ എന്നിവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്‌റ്റേഷനില്‍ നിന്നും തോക്ക് കാണാതായ സംഭവം കുറ്റകരമായ വീഴ്ചയാണെന്ന് കണ്ടെത്തി കര്‍ശന നടപടിയെടുക്കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
സമീപപ്രദേശത്ത് ഉത്സവം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു തോക്ക് സ്റ്റേഷനില്‍ ഏല്‍പിച്ചത്. സ്റ്റേഷനില്‍ തോക്ക് ഏല്‍പ്പിക്കുമ്പോള്‍ ലൈസന്‍സിന്റെ കാലാവധി കഴിയാറായിരുന്നു. ഇത് പുതുക്കിയ ശേഷമേ തോക്ക് തിരികെയെടുക്കാന്‍ കഴിയൂവെന്നതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. സാങ്കേതിക കാരണങ്ങളാല്‍ വൈകി 2013 ല്‍ മാത്രമാണ് ലൈസന്‍സ് പുതുക്കിക്കിട്ടിയത്. തുടര്‍ന്ന് തോക്ക് തിരികെയെടുക്കാന്‍ ചെന്നപ്പോഴാണ് കാണാതായതായി വ്യക്തമായത്. ഇതോടെ കളക്ടറേറ്റില്‍ പരാതി നല്‍കുകയായിരുന്നു. കളക്ടര്‍ പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. തുടര്‍ന്നാണ് അന്വേഷണം സ്പഷ്യല്‍ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
Related News:
എട്ടു വര്‍ഷം മുമ്പ് സൂക്ഷിക്കാനേല്‍പിച്ച ഒറ്റക്കുഴല്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Keywords: Kasaragod, Kerala, news, Police, Investigation, Top-Headlines, Adoor, Gun missing from Police station not found
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment