വേമ്പനാട് കായലില്‍ മത്സ്യസമ്പത്ത് കുറയുന്നു; തൊഴിലാളികള്‍ പട്ടിണിയില്‍

ആലപ്പുഴ: (www.kvartha.com 28.09.2018) പ്രളയക്കെടുതിക്ക് പിന്നാലെ വേമ്പനാട് കായലില്‍ നിന്നുള്ള മത്സ്യ ലഭ്യതയില്‍ ഗണ്യമായ കുറവ്. ഉള്‍നാടന്‍ മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍. പ്രളയത്തിന്റെ ഭാഗമായി ഒഴുകിയെത്തിയ എക്കലും മാലിന്യങ്ങളും കായലില്‍ നിറഞ്ഞതോടെയാണ് മത്സ്യ ലഭ്യത കുറഞ്ഞത്.

മണലും മറ്റ് മാലിന്യങ്ങളും അടിത്തട്ടില്‍ അടിഞ്ഞതോടെ കക്ക മൂടിപ്പോയി. മത്സ്യസമ്പത്തിന്റെ ആവാസ വ്യവസ്ഥയും തകിടം മറിഞ്ഞു. പാണാവള്ളി, ഊടുപുഴ, മാക്കേകടവ്, പെരുമ്പളം തുടങ്ങിയ ഭാഗങ്ങളിലാണ് കക്ക ധാരാളമായി ലഭിച്ചിരുന്നത്. പകലന്തിയോളം ജോലി ചെയ്താലും നാമമാത്രമായ അളവിലുള്ള കക്കയാണ് ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Vembanattu lake fishing reduced, Alappuzha, News, Local-News, Fishermen, Family, Kerala

കായലില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിയുന്നവര്‍ക്ക് രാപ്പകല്‍ ജോലി ചെയ്താലും അഷ്ടിക്കുള്ള വക പോലും ലഭിക്കാത്ത സ്ഥിതിയാണ്. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിയുന്നത്. പുരുഷ തൊഴിലാളികള്‍ വള്ളങ്ങളില്‍ കൊല്ലി ഉപയോഗിച്ചും സ്ത്രീ തൊഴിലാളികള്‍ കായലില്‍ മുങ്ങിയുമാണ് കക്ക വാരുന്നത്.

പുലര്‍ച്ചെ മുതല്‍ ഉച്ചവരെ ജോലി ചെയ്താല്‍ ഇരുപത് കിലോയോളം കക്ക നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കക്കയിറച്ചിക്ക് കിലോയ്ക്ക് അറുപത് രൂപയാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. കക്ക ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ ജോലിക്കായി മറ്റ് മേഖലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കായലിന്റെ കരയില്‍ പല ഭാഗങ്ങളിലും നിരവധി പീലിങ്ങ് ഷെഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഹൗസ് ബോട്ടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും കായലില്‍ കുന്നുകൂടുകയാണ്. മാലിനീകരണം മത്സ്യസമ്പത്ത് പൂര്‍ണമായി ഇല്ലാതാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടും മലിനീകരണം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പ് വിഷയത്തില്‍ അടിയന്തരമായി ഇടപെടമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. മലിനീകരണം തടയാനും കായലിലെ മത്സ്യസമ്പത്തിന്റെ തോത് വര്‍ധിപ്പിക്കാനും പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vembanattu lake fishing reduced, Alappuzha, News, Local-News, Fishermen, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?