ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ മിനിലോറിയെ പോലീസ് തിരയുന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.09.2018) കാഞ്ഞങ്ങാട് നഗരത്തില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ മിനിലോറിയെ പോലീസ് തിരയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22നാണ് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ വെച്ച് മിനിലോറി മോട്ടോര്‍ ബൈക്കിനെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയത്. ബൈക്ക് യാത്രക്കാരന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞുവരികയാണ്.
ടാറ്റാ എയ്‌സ് മിനി ലോറിയാണ് അപകടം വരുത്തിയത്. വാഹനത്തിന് മുന്‍വശത്ത് ഗ്ലാസിന്റെ മുകള്‍ ഭാഗത്ത് പച്ച നിറത്തിലുള്ള സ്റ്റിക്കര്‍ നീളത്തില്‍ ഒട്ടിച്ചതായി കാണുന്നുണ്ട്. രജിസ്‌ട്രേഷന്‍ നമ്പര്‍ കെഎല്‍ 60 ലാണ് തുടങ്ങുന്നത്. ഈ വാഹനത്തെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ വിവരമറിയിക്കണമെന്ന് ഹൊസ്ദുര്‍ഗ്ഗ് പോലീസ് പറഞ്ഞു. എസ്‌ഐ സന്തോഷ് കുമാര്‍ 9497980921, എഎസ്‌ഐ ബാബു തോമസ്സ് 9497935816.
Keywords: Kerala, Kanhangad, kasaragod, news, Bike, Lorry, Police, Investigation, Vehicle, Accident, Accident case: Police searching for Tata Ace Lorry

Powered by Info News For You

Comments
Post a Comment