നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 07.09.2018) നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പെരുമ്പള മാളിക ഹൗസില്‍ അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫഹദ്(26) ആണ് നായന്മാര്‍മൂലയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.


മംഗലാപുരത്ത് പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. ചെര്‍ക്കളയില്‍ സുഹൃത്തിനെ ഇറക്കി വരുന്ന വഴി നായന്മാര്‍മൂല ഗ്യാലക്‌സി റസ്‌റ്റോറന്റിന് സമീപത്തുവെച്ച് നിയന്ത്രണംവിട്ട കാര്‍ രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകളും റോഡരികിലെ വീടിന്റെ ചുമരും തകര്‍ത്ത് പറമ്പിലാണ് നിന്നത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്നു ഫഹദ്. സഹോദരങ്ങള്‍: ഫൈസല്‍, ഫര്‍സാന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Car, Accident, Death, Youth, Naimaramoola, Perumbala, Natives, Car Accident; Youth Death. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?