ഫ്രാങ്കോ പെട്ടു; സര്‍ക്കാരിനും സി പി എമ്മിനും ആശ്വാസം

തിരുവനന്തപുരം: (www.kvartha.com 21.09.2018) ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകിയെങ്കിലും സംസ്ഥാന സര്‍ക്കാരിനും സി പി എമ്മിനും രാഷ്ടീയ നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കുമ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന മികച്ച ഏകോപനമാണ് ഉളളതെന്ന സി പി എമ്മിന്റെയും സര്‍ക്കാറിന്റെയും അവകാശവാദം സത്യമാണെന്നും വ്യക്തമാവുകയാണ്.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തില്ല എന്ന നിലപാടില്‍ ഫ്രാങ്കോ അവസാന നിമിഷം വരെ ഉറച്ചു നിന്നുവെന്നാണു വിവരം. എന്നാല്‍ ഒന്നാം ദിവസത്തെ ചോദ്യം ചെയ്യലില്‍ത്തന്നെ അത് പൊളിഞ്ഞു. കൃത്യമായ തെളിവുകളുമായാണ് പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ആ തെളിവുകളും ബിഷപ്പിന്റെ മൊഴിയിലെ നിഷേധവും തമ്മില്‍ ചേര്‍ത്തു പരിശോധിച്ച് വ്യക്തത വരുത്തുന്ന ജോലിയാണ് രണ്ടാം ദിവസം നടന്നത്. അറസ്റ്റിനു നിയമപരമായ തടസമില്ലെന്നു വന്നതോടെ രാഷ്ട്രീയ തീരുമാനവുമുണ്ടായി. അങ്ങനെയാണ് വെള്ളിയാഴ്ച ഫ്രാങ്കോ മുളക്കല്‍ അറസ്റ്റിലായത്. 

കത്തോലിക്കാ സഭയെ പിണറായി സര്‍ക്കാര്‍ പേടിക്കുന്നുവെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് ഇനി നിലനില്‍പ്പില്ല. അതേ സമയം കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തിയ മറ്റ് കന്യാസ്ത്രീകളുടെ കൂടി വിജയമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫ്രാങ്കോയുടെ വിഷയം മഹാപ്രളയത്തിലും മുങ്ങിപ്പോയില്ല. പ്രളയത്തിനു മുമ്പാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, CPM, At Iast He did it
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?