മോഡിയാണ് ശരി; റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: (www.kvartha.com 27.09.2018) റാഫേല്‍ ഇടപാടില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും പ്രതിക്കൂട്ടില്‍ ആക്കിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അങ്ങേയറ്റം പുകഴ്ത്തിയത്.

റാഫേല്‍ ഇടപാടിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മോഡിയാണ് ശരിയെന്നായിരുന്നു മാക്രോണിന്റെ മറുപടി. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ശക്തമായ ബന്ധം ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇതില്‍ കൂടുതല്‍ തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം അറിയിച്ചു.

 Macron says he wasn't in charge when Rafael deal was made; defers to Modi, Paris, News, Technology, Media, Politics, Congress, BJP, Controversy, Prime Minister, Narendra Modi, World

നേരത്തെ, റാഫേല്‍ യുദ്ധവിമാന കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന് മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്വ ഒലാന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്താകമാനം പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ നേരത്തെ തന്നെ ഒലാന്തിന്റെ പ്രസ്താവനയെ തള്ളി ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്ക് ഗുണനിലവാരമുള്ള വിമാനങ്ങള്‍ നല്‍കുകയെന്നത് മാത്രമാണ് ഫ്രാന്‍സിന്റെ ഉത്തരവാദിത്തമെന്നും കരാറില്‍ കമ്പനികളെ പങ്കാളികളാക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഫ്രാന്‍സ് വിശദീകരിച്ചു.

എന്നാല്‍ ഒലാന്തിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്നും മാക്രോണ്‍ ഒഴിഞ്ഞുമാറി. എന്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതെന്ന് അന്വേഷിക്കട്ടെയെന്നായിരുന്നു മാക്രോണിന്റെ മറുപടി. 2016ല്‍ ഒലാന്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് റാഫേല്‍ ഇടപാട് നടത്തുന്നത്. 2017ല്‍ ആണ് മാക്രോണ്‍ അധികാരത്തില്‍ എത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Macron says he wasn't in charge when Rafael deal was made; defers to Modi, Paris, News, Technology, Media, Politics, Congress, BJP, Controversy, Prime Minister, Narendra Modi, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?