ജലസ്രോതസുകള്‍ മാലിന്യ കൂമ്പാരം; ജലജന്യരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

ഹരിപ്പാട്: (www.kvartha.com 07.09.2018) പ്രളയ ബാധിതപ്രദേശങ്ങളിലെ ജലസ്രോതസുകള്‍ മാലിന്യങ്ങള്‍ നിറഞ്ഞതോടെ ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. മുന്നറിയിപ്പുനല്‍കിയിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വീയപുരം, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളിലാണ് കാര്‍ത്തികപള്ളി താലൂക്കില്‍ ഏറ്റവും കൂടുതല്‍ പ്രളയദുരന്ത മുണ്ടായത്.

കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായപാച്ചിലില്‍ കുടിവെള്ള സ്രോതസുകളായ കിണറുകളും, പൊതുടാപ്പുകളും വെള്ളത്തിനടിയിലായി. വെള്ളം ഇറക്കം തിരിച്ചതോടെ കിണറുകളും വാട്ടര്‍ അഥോറിറ്റി വക പൈപ്പുകളും ചപ്പു ചവറുകളാലുംജീവജാലങ്ങളുടെ അഴുകിയ മൃതശരീരങ്ങളാലും നിറഞ്ഞിരിക്കുകയാണ്. സമീപ പഞ്ചായത്തുകളായ മാന്നാര്‍, നിരണം, ചെന്നിത്തല, കടപ്ര എന്നീ ഗ്രാമപഞ്ചായത്തുകളിലെ കിണറുകളിലെ വെള്ളം പരിശോധനക്ക് വിധേയമാക്കിയതോടെ നൈട്രേറ്റ്, അമോണിയ, കോളിഫോം ബാക്ടീരിയ എന്നിവയുടെ അളവ് വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു.

ഇതുപോലെ മറ്റ് പഞ്ചായത്തുകളിലെ വെള്ളം പരിശോധനക്ക് വിധേയമാക്കിയാല്‍ വിപരീതഫലം ഉണ്ടാകില്ലെന്നും വിദ്ഗദ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ജലഅതോറിറ്റിയുടെ രസതന്ത്ര വിദഗ്ദ്ധര്‍ പരുമലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുകയും ഗ്രാമവാസികളെ പ്രളയത്തിനുശേഷം വീണ്ടും ആഘാതത്തിലാക്കിയ റിപ്പോര്‍ട്ട് പുറംലോകം അറിഞ്ഞത്. കുടിവെള്ളത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും, സന്നദ്ധസംഘടനകളും, പ്രവര്‍ത്തനം നടത്തിയെങ്കിലും ഇപ്പോള്‍ രംഗം ഒഴിഞ്ഞ മട്ടാണ്. വാട്ടര്‍ അതോറിറ്റിയുടെ മോട്ടോര്‍ പലയിടങ്ങളിലും പ്രവര്‍ത്തനരഹിതമാണ്. വെള്ളക്കെട്ടില്‍ അകപ്പെട്ടതാണിതിനുകാരണം. അതുപൊലെ ജലസംഭരണികളില്‍ എക്കലും, മണലും കൊണ്ട് നിറഞ്ഞു. വൃത്തിയാക്കാനും ക്ലോറിനേഷന്‍ നടത്താനോ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്.

മഴസംഭരണികള്‍ ഒഴുക്കില്‍പ്പെട്ടു. ആര്‍.ഒ പ്ലാന്റുകളാകട്ടെ പ്രവര്‍ത്തനരഹിതവും ആയതോടെ കുടിവെള്ള ക്ഷാമം വളരെ രൂക്ഷമായി തുടരുകയാണ്. വെള്ളപ്പൊക്ക ദുരിത ബാധിതപ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും കുടിവെള്ളത്തിന് വേണ്ടത്ര തുക വിനിയോഗിക്കാമെന്നിരിക്കെ ഗ്രാമപഞ്ചായത്തുകള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രദേശത്തെ ജലജന്യ സാംക്രമികരോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Health, Flood, Trending, Waste in water sources; Health department susceptible to waterborne diseases
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?