ഉമയാറ്റുകര പഴയ പള്ളിയോടം ഇനി ആറന്മുള ഹെറിട്ടേജ് ട്രസ്റ്റിന്റെ ഭാഗം

ആറന്മുള: (www.kvartha.com 15.09.2018) ചരിത്രവും പുരാവസ്തുവും ജീവനോപാധികളും പ്രളയം വിഴുങ്ങിയ ആറന്മുളയില്‍ ഹെറിട്ടേജ് ട്രസ്റ്റ് ഒരുക്കുന്ന പൈതൃക മ്യൂസിയത്തിന്റെ ഭാഗമാകാന്‍ ഒരു നൂറ്റാണ്ടും മൂന്ന് പതിറ്റാണ്ടും പിന്നിട്ട ഉമയാറ്റുകര പഴയ പള്ളിയോടം.

138 ല്‍ അധികം വര്‍ഷം പഴക്കമുള്ള ഉമയാറ്റുകര, പള്ളിയോടങ്ങളുടെ മുത്തച്ഛനെന്നാണ് അറിയപ്പെടുന്നത്. 1879 ല്‍ പ്രശസ്ത പള്ളിയോട ശില്പി റാന്നി മുണ്ടപ്പുഴ നാരായണന്‍ ആചാരിയാണ് ഉമയാറ്റുകര പള്ളിയോടം നിര്‍മിച്ചത്. പള്ളിയോടത്തിന്റെ ശരിയായ മാതൃകയ്ക്ക് ഉദാഹരണമായി പള്ളിയോട പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നത് ഉമയാറ്റുകരയുടെ പഴയ പള്ളിയോടമാണ് .

 Umayattukara old Palliodam hand over to Museum, News, Local-News, Trending, Boats, Ernakulam, Protection, Kerala.

ഇരട്ടമണിക്കാലില്‍ പണിതിരിക്കുന്ന നിലവിലുള്ള ഒരേയൊരു പള്ളിയോടമാണ് പഴയ ഉമയാറ്റുകര പള്ളിയോടം. ചരിഞ്ഞ അമരവും അതിന്റെ മറ്റൊരു പ്രത്യേകതയാണ്. 1959, 2004, 2012 വര്‍ഷങ്ങളില്‍ പുതുക്കി പണിതു. പള്ളിയോടത്തിന് പകരമായി ഇപ്പോള്‍ കരക്കാര്‍ പുതിയ പള്ളിയോടം നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് പഴയ പള്ളിയോടം മ്യൂസിയത്തിന്റെ ഭാഗമാക്കുന്നത്. 1972 ല്‍ നെഹ്‌റു ട്രോഫിയില്‍ പള്ളിയോട വിഭാഗത്തില്‍ ഉമയാറ്റുകര മികച്ച പ്രകനം കാഴ്ചവച്ചു.

അക്കാലത്ത് പള്ളിയോടങ്ങള്‍ നെഹ്രുട്രോഫി ജലമേളയില്‍ പങ്കെടുത്തിരുന്നു. ഉത്രട്ടാതി ജലമേളയില്‍ 1974ലും 1990ലും രണ്ടാംസ്ഥാനം നേടിയിട്ടുണ്ട്. 2011 ല്‍ കായംകുളത്തു നടന്ന ജലോത്സവത്തില്‍ പള്ളിയോടങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

41.25 കോല്‍ നീളവും 66 അംഗുലം ഉടമയും 16 അടി അമരപൊക്കവുമുള്ള പഴയ പള്ളിയോടം ഉടമസ്ഥരായ ഉമയാറ്റുകര 2154-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗമാണ് മ്യൂസിയത്തിന് കൈമാറുന്നത്.

സെപ്റ്റംബര്‍ മാസം 28 ന് ഉമയാറ്റുകരയില്‍ നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ തിരുവതാംകൂര്‍ രാജകുടുംബത്തിലെ റാണി ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി ആറന്മുള ഹെറിറ്റേജ് മ്യൂസിയത്തിനു കൈമാറും. ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പ്രത്യേകം പന്തലിട്ട് സംരക്ഷിക്കുന്ന പള്ളിയോടം പിന്നീട് മ്യൂസിയത്തിന്റെ ഭാഗമാക്കുമെന്ന് ഹെറിട്ടേജ് ട്രസ്റ്റിന്റെ ട്രസ്റ്റി അജയകുമാര്‍ വല്ലുഴത്തില്‍ പറഞ്ഞു.

നിലവില്‍ ഭോപ്പാലിലെ മ്യൂസിയത്തിലും എറണാകുളത്തെ സ്വകാര്യ മ്യൂസിയത്തിലുമാണ് പള്ളിയോടങ്ങള്‍ അതേപടി സൂക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Umayattukara old Palliodam hand over to Museum, News, Local-News, Trending, Boats, Ernakulam, Protection, Kerala.










Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?