മണല്‍ വാരാന്‍ ഉപയോഗിച്ച തോണികള്‍ പോലീസ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു
കുമ്പള: (www.kasargodvartha.com 29.09.2018) മണല്‍ വാരാന്‍ ഉപയോഗിച്ച തോണികള്‍ പോലീസ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു. ഉളുവാര്‍ പുഴയില്‍ നിന്നു അനധികൃതമായി മണല്‍ വാരാന്‍ ഉപയോഗിച്ച നാലു തോണികളാണ് ഡിവൈ എസ് പി എം വി സുകുമാരന്റെയും കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെയും നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തകര്‍ത്തത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ഉളുവാര്‍ പുഴയോരത്ത് വന്‍തോതില്‍ മണല്‍ വാരുന്നതായി നേരത്തെ തന്നെ പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തു ദിവസം മുമ്പ് സി ഐ കെ പ്രേംസദന്‍, എസ് ഐ ടി വി അശോകന്‍ എന്നിവരുടെ നേതൃത്വത്തിലെത്തി കടവ് തകര്‍ത്തിരുന്നുവെങ്കിലും വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡി വൈ എസ് പി നേരിട്ടെത്തി തോണികള്‍ തകര്‍ത്തത്.
ആദൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ തെക്കില്‍, കല്ലുവളയില്‍ നടത്തിയ റെയ്ഡില്‍ മണല്‍ കടത്താനുപയോഗിച്ച മൂന്ന് ഫൈബര്‍ തോണികള്‍ പൊലീസ് കണ്ടെത്തി ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു. ആദൂര്‍ സി ഐ എം എ മാത്യു, എസ് ഐ നിപിന്‍ജോയ്, രാജന്‍ റെയ്ഡില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Sand, Boat, Police, JCB, Collapse, Kumbala, Sand mafia's boats destroyed by Police.

Powered by Info News For You

Comments
Post a Comment