ഫോട്ടോ ജേണലിസ്റ്റിന്റെ ഒറ്റയാള്‍ പ്രതിഷേധം വിജയം കണ്ടു; മരം മുറിക്കാതെ അധികൃതര്‍ മടങ്ങി

കൊല്ലം: (www.kvartha.com 08.09.2018) ഉത്തരവുകളൊന്നും കൈയിലില്ലാതെ മരം മുറിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ആര്‍. സഞ്ജീവിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി മടങ്ങി. ശനിയാഴ്ച പകല്‍ പതിനൊന്നുമണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൊല്ലം ടൗണ്‍ യു പി എസിന് മുന്നില്‍ തണലേകി നിന്നിരുന്ന കൂറ്റന്‍ മരം ചുവടെ വെട്ടിമാറ്റാന്‍ മരം മുറിക്കാരുമായി രണ്ട് പി ഡബ്യു ഡി ഉദ്യോഗസ്ഥര്‍ എത്തി.

വിവരമറിഞ്ഞ് അസൈന്‍മെന്റിന്റെ ഭാഗമായി സ്ഥലത്തെത്തിയ സഞ്ജീവ് തന്റെ പ്രതിഷേധം അറിയിച്ചപ്പോള്‍ കലക്ടറോട് പോയി പറയാനായിരുന്നു മറുപടി. മരം മുറിക്കുന്നെങ്കില്‍ തന്റെ തലയിലൂടെ മുറിച്ചിടട്ടെ എന്ന നിലപാടുമായി മരത്തിന് താഴെ ഇദ്ദേഹം നിലയുറപ്പിച്ചതോടെ വെസ്റ്റ് സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ മരം ചുവടെ വെട്ടിമാറ്റാതെ റോഡിലേക്ക് നില്‍ക്കുന്ന ഉണങ്ങിയ രണ്ട് ശിഖരങ്ങള്‍ മാത്രം മുറിക്കുകയുള്ളു എന്ന അധികൃതരുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന് പറഞ്ഞ കൊമ്പുകള്‍ മാത്രം മുറിച്ച് അവര്‍ മടങ്ങി.

No to tree cuttersi: photo Journo turned agitator, Kollam, Media, News, Protesters, Flood, District Collector, World

പ്രളയത്തിന്റെ പേര് പറഞ്ഞ് കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലം നഗരത്തില്‍ തണലേകി നിന്നിരുന്ന മരങ്ങളെല്ലാം വെട്ടി ഇല്ലാതാക്കിയ അധികൃതരുടെ നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇനിയും മുറിക്കാന്‍ ശ്രമമുണ്ടായാല്‍ ചെറുക്കുമെന്നും സഞ്ജീവ് പറഞ്ഞു.

Keywords: No to tree cuttersi: photo Journo turned agitator, Kollam, Media, News, Protesters, Flood, District Collector, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?