പ്രളയം: ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ നാശനഷ്ടം കണക്കാക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി
തിരുവനന്തപുരം: (www.kvartha.com 03.09.2018) പ്രളയവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ നാശനഷ്ടം കണക്കാക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പഞ്ചായത്ത് നിയോഗിക്കുന്ന പ്രത്യേക കമ്മിറ്റിയാണ് നാശനഷ്ടം വിലയിരുത്തുക. തകര്‍ന്ന വീടുകളുടെ കണക്കും സ്ഥാപനങ്ങളുടെ നാശനഷ്ടവും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യുക. വിവരശേഖരണവും ക്രോഡീകരണവും കമ്പ്യൂട്ടര്‍ അടിസ്ഥാനത്തില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി ദുരിത ബാധിതമായ എല്ലാ വീടുകളുടെയും നിലവിലുള്ള സ്ഥിതി മൊബൈല്‍ ആപ്പ് വഴി കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ ഫോട്ടോ ഗ്രാഫ് അടക്കം രേഖപ്പെടുത്തി ലഭ്യമാക്കാനാണ് നിര്‍ദേശം.
ഇങ്ങനെ തയ്യാറാക്കുന്ന ഡിജിറ്റല്‍ അടിസ്ഥാന വിവരശേഖരണം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരും അവരെ സഹായിക്കുന്നതിനായി രൂപീകരിക്കുന്ന പ്രാദേശിക സാങ്കേതിക വിദഗദ്ധരുമടങ്ങുന്ന പാനലിനെ ഏല്‍പിക്കാനാണ് നിര്‍ദേശം. അവര്‍ നേരിട്ട് നടത്തുന്ന പരിശോധനയിലാണ് നാശനഷ്ടം വിലയിരുത്തുക. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഭ്യമാക്കുക. നാശനഷ്ടം കണക്കാക്കുന്നതിന് മാര്‍ഗ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മുട്ടൊപ്പം പൊക്കത്തില്‍ (50 സെ.മീ) വെള്ളം കയറിയ ചെറിയ കേടുകള്‍ വന്നതും, 10 ശതമാനത്തില്‍ താഴെ മേല്‍ക്കൂരയുടെ ഓടുകള്‍ നഷ്ടമായതുമായ വീടുകള്‍ 15 ശതമാനം നാശനഷ്ടം കണക്കാക്കുന്നതായിരിക്കും.
വെള്ളം കയറിയതു കൊണ്ട് തറയ്ക്ക് കേടുപാട് വന്നതും ഇലക്ട്രിക്കല്‍ പ്ലമ്പിംഗ് തകരാറുകള്‍ വന്നതും 15 മുതല്‍ 29 ശതമാനം വരെ നാശനഷ്ടം കണക്കാക്കും. മേല്‍ക്കൂരയുടെ 25 ശതമാനം ഓടുകള്‍ നഷ്ടപ്പെട്ടതും ഇലക്ട്രിക്കല്‍ പ്ലമ്പിംഗ് തകരാറുകള്‍ വന്നതുമായി വീടുകളും ഇതേ ഗണത്തില്‍പെടുത്തും. ജനലും വാതിലും മുങ്ങുന്ന പൊക്കത്തില്‍ (ലിന്റല്‍ വരെ) വെള്ളം കയറിയതു മൂലം ചുമര്‍ ദുര്‍ബലമായതും പൊട്ടലുകള്‍ വന്നതും 50 ശതമാനത്തിലേറെ മേല്‍ക്കൂരയുടെ ഓടുകള്‍ നഷ്ടപ്പെട്ടതുമായ വീടുകള്‍ക്ക് 30 മുതല്‍ 59 ശതമാനം വരെ നാശനഷ്ടം കണക്കാക്കും. ഒന്നോ അതിലേറെ ചുമരുകള്‍ തകര്‍ന്നതും മേല്‍ക്കൂരയുടെ ഓടുകള്‍ നഷ്ടമായതല്ലാതെ മേല്‍ക്കൂരയ്ക്ക് തകരാര്‍ സംഭവിക്കാത്തതുമായ വീടുകള്‍ക്ക് 60 മുതല്‍ 74 ശതമാനം വരെ നാശനഷ്ടം കണക്കാക്കും. മേല്‍ക്കൂര തകര്‍ന്ന വീടുകള്‍ക്ക് 75 ശതമാനം നാശനഷ്ടം കണക്കാക്കുന്നതാണ്.
ഇക്കാര്യത്തില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ ജില്ലാ കലക്ടറെ പരാതി പരിഹാരത്തിനായി ദുരിതബാധിതര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. വിവര ശേഖരണം നടത്തുന്ന സന്നദ്ധ സേനകള്‍ക്ക് പ്രാദേശിക പിന്തുണ സംവിധാനമായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ടെക്‌നിക്കല്‍ വിഭാഗം പ്രവര്‍ത്തിക്കേണ്ടതും പ്രാദേശിക ഫീല്‍ഡ് പ്രവര്‍ത്തനം അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിയും ചേര്‍ന്ന് ക്രമീകരിക്കേണ്ടതുമാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
Keywords: Kerala, Thiruvananthapuram, News, Flood, Corruption, Rain, Trending, House, Flood: LSGD appointed to collect Data

Powered by Info News For You

Comments
Post a Comment