ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയം റിട്ട. അധ്യാപകന്റെ വീട്ടിലെത്തിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു വെച്ചു; റെക്കോര്‍ഡില്‍ ഒപ്പുവെക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തല്‍

നീലേശ്വരം: (www.kasargodvartha.com 13.09.2018) ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയം അധ്യാപകന്റെ വീട്ടിലെത്തിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്ന റിട്ട. അധ്യാപകനായ വിപ്ലവ നേതാവിനെയും യുവതിയെയുമാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവം പാര്‍ട്ടി ഗ്രാമത്തില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. നേരത്തേ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ നേതാവിനെയും യുവതിയെയുമാണ് അധ്യാപകന്റെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയത്.

അതേ സമയം യുവതി തൊഴിലുറപ്പുമായി ബന്ധപ്പെട്ട് റെക്കോര്‍ഡില്‍ ഒപ്പുവെക്കാന്‍ വേണ്ടിയാണ് റിട്ട. അധ്യാപകന്റെ വീട്ടിലെത്തിയതെന്നാണ് വിശദീകരണം നല്‍കുന്നത്. സംഭവം നടക്കുമ്പോള്‍ അധ്യാപകന്റെ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല. അധ്യാപകന്റെ വീട്ടിലേക്ക് പോയ യുവതി ഏറെ സമയം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീടുവളഞ്ഞത്. അധ്യാപക നേതാവിനെതിരെയുള്ള ലൈംഗികാരോപണം നാട്ടില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Political party, Top-Headlines, Neeleswaram, Woman and Party leader held by Natives
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?