സാഫ് കപ്പ് ഫുട്‌ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ധാക്ക: (www.kartha.com 12.09.2018) സാഫ് കപ്പ് ഫുട്‌ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. മന്‍വീര്‍ സിംഗിന്റെ ഇരട്ടഗോള്‍ മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി സുമിതും വല ചലിപ്പിച്ചു. ഫൈനലില്‍ ഇന്ത്യ മാലിദ്വീപിനെ നേരിടും.

ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ശക്തമായ മഴയില്‍ ചെളിക്കുളമായി മാറിയ മൈതാനത്ത് രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും പിറന്നത്. മത്സരത്തില്‍ രണ്ടു പ്രാവശ്യം റഫറിക്ക് ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു.
Football, Sports, News, India, Pakistan, Manvir Singh, Sumeet Passi help India beat Pakistan to reach 11th SAFF final

48, 69 മിനിറ്റുകളിലായിരുന്നു മന്‍വീറിന്റെ ഗോളുകള്‍. 88 ാം മിനിറ്റില്‍ ഹസന്‍ ബഷീര്‍ പാകിസ്ഥാന്റെ ആശ്വാസ ഗോള്‍ നേടി. ബോക്‌സിനു വെളിയില്‍നിന്നും തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ഇന്ത്യന്‍ ഗോളിയെ നോക്കുകുത്തിയാക്കി വലയില്‍ കയറുകയായിരുന്നു. എട്ടാമത് സാഫ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Football, Sports, News, India, Pakistan, Manvir Singh, Sumeet Passi help India beat Pakistan to reach 11th SAFF final 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?