സ്‌പോണ്‍സറുടെ വീട്ടില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഫിലിപ്പൈന്‍ യുവതിയും കാമുകനായ ഇന്ത്യക്കാരനും പിടിയില്‍

ദുബൈ: (www.kvartha.com 06.09.2018) സ്‌പോണ്‍സറുടെ വീട്ടില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട വീട്ടുജോലിക്കാരിയായ ഫിലിപ്പൈന്‍ യുവതിയും ഡ്രൈവറായ ഇന്ത്യക്കാരനും പിടിയില്‍. ഇരുവര്‍ക്കുമെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. സ്‌പോണ്‍സര്‍ പുറത്തുപോയ സമയത്താണ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. വീടിന്റെ പുറത്തായിരുന്നു 30കാരനായ ഡ്രൈവറുടെ താമസ സ്ഥലം. ഇയാള്‍ക്ക് വീടിനകത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല.

സ്‌പോണ്‍സര്‍ സ്വന്തം വീട്ടിലേക്ക് പോയ സമയം യുവതി ഡ്രൈവറെ അകത്ത് കയറ്റുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയുമായിരുന്നു. 32കാരിയായ യുവതി നേരത്തെ ഒരു ഫിലിപ്പൈന്‍ കാമുകനൊപ്പം സ്‌പോണ്‍സറുടെ വീടിന്റെ അകത്തുനിന്നെടുത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതുശ്രദ്ധയില്‍ പെട്ട ഒരു പരിചയക്കാരന്‍ സ്‌പോണ്‍സറെ വിവരമറിയിക്കുകയും ഇതിന് ശേഷം വീട്ടില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് കുടുങ്ങിയത്.

ഇന്ത്യക്കാരനെതിരെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനും, ഫിലിപ്പൈന്‍ യുവതിക്കെതിരെ ഇതിന് സൗകര്യം ചെയ്തു കൊടുത്തതിനും കേസെടുത്തു. 74കാരനായ റിട്ട. സായുധ സേന ഉദ്യോഗസ്ഥനാണ് ഇരുവര്‍ക്കുമെതിരെ കേസ് നല്‍കിയത്. സ്‌പോണ്‍സറുടെ വീട്ടില്‍ നിന്നും ആഭരണം മോഷ്ടിച്ചതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sponcer, Complaint, Maid, Driver, Video, Camera, Home, sponsor complaint against Maid, driver. World, News, Gulf, India, Molestation, Philippines, Dubai, Driving, Job, 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?