അഞ്ജലിയുടെ മോഹം പൂവണിഞ്ഞു; മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഡോക്ടറായി

മുംബൈ: (www.kvartha.com 09.09.2018) ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ മോഹം പൂവണിഞ്ഞു. മകള്‍ തന്റെ പാത തെരഞ്ഞെടുത്തു. മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അച്ഛന്റെ പാതയിലും. ഇന്ത്യയുടെ അണ്ടര്‍ 19 ടീമംഗമാണ് അര്‍ജുന്‍. സച്ചിന്റെ ഭാര്യ അഞ്ജലി അന്ന് കുടുംബത്തിനായി നഷ്ടപ്പെടുത്തിയ സ്വപ്നങ്ങള്‍ക്കും കരിയറിനും മറ്റൊരു രീതിയില്‍ ചിറക് നല്‍കിയിരിക്കുകയാണ് മകള്‍ സാറ.

ഇനി വെറും സാറയല്ല, ഡോക്ടര്‍ സാറ! ഡോക്ടറായ അഞ്ജലി തന്റെ കരിയര്‍ ഉപേക്ഷിച്ചാണ് ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കിയത്. അന്ന് അവര്‍ കുടുംബത്തിനായി നഷ്ടപ്പെടുത്തിയ സ്വപ്നങ്ങള്‍ക്കും കരിയറിനും മറ്റൊരു രീതിയില്‍ ചിറക് നല്‍കിയിരിക്കുകയാണ് മകള്‍ സാറ.

"I Did What?": Sachin Tendulkar's Daughter Sara's Insta Pics Are On Point,Mumbai, News, Sports, Cricket, Sachin Tendulker, Daughter, Education, Parents, Photo

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് മെഡിസിന്‍ ബിരുദം പാസായിരിക്കുകയാണ് സാറ. സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബിരുദ ദാന ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

"I Did What?": Sachin Tendulkar's Daughter Sara's Insta Pics Are On Point,Mumbai, News, Sports, Cricket, Sachin Tendulker, Daughter, Education, Parents, Photo.

കറുത്ത ഗൗണും തൊപ്പിയും ധരിച്ച് മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രമാണ് സാറ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ കണ്ടോയെന്ന അടിക്കുറിപ്പോടെ സാറ പങ്ക് വെച്ച ചിത്രം നിമിഷങ്ങള്‍ കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നതിനു മുന്‍പ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു സാറ. സച്ചിന്‍ എന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അഞ്ജലിയുടെ ആത്മസമര്‍പ്പണമായിരുന്നു. സാറയുടെ അമ്മയും ഡോക്ടറായിരുന്നു.

Keywords: "I Did What?": Sachin Tendulkar's Daughter Sara's Insta Pics Are On Point,Mumbai, News, Sports, Cricket, Sachin Tendulker, Daughter, Education, Parents, Photo.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?