ഒടുവില്‍ മുട്ടുമടക്കി; ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവച്ചു
വാഷിംഗ്ടണ്‍: (www.kvartha.com 14.09.2018) നിരന്തരമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഒടുവില്‍ ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിഷപ്പ് രാജിവച്ചു. അമേരിക്കയിലെ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കിള്‍ ബ്രാന്‍ഡ് സ് ഫീല്‍ഡാണ് രാജിവച്ചത്.
ബിഷപ്പിന്റെ രാജി സ്വീകരിച്ചതായി പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയില്‍ നിന്ന് നാല് പ്രതിനിധികളെ മാര്‍പാപ്പ വിളിച്ച് വരുത്തിയതിന് പിന്നാലെയാണ് ബിഷപ്പിന്റെ രാജി.
അതേസമയം, ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ബാള്‍ട്ടിമോര്‍ ബിഷപ്പ് വില്യം ലോറിയെ നിയോഗിച്ചതായി പോപ്പ് അറിയിച്ചു. ബിഷപ്പിനെതിരെ 2007ല്‍ ഉയര്‍ന്ന ലൈംഗികാരോപണത്തിലാണ് നടപടി.
2012ല്‍ പ്രായപൂര്‍ത്തിയാകാത്തവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ബിഷപ്പ് മൈക്കിളിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരോപണം നിഷേധിക്കുകയായിരുന്നു. തന്റെ പേരിലുള്ള ആരോപണം ഞെട്ടിക്കുന്നതാണെന്നും താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: West Virginia bishop resigns over harassment allegations, Washington, News, Religion, America, Resigned, Molestation, Conference, Probe, World.

Powered by Info News For You

Comments
Post a Comment