വെള്ളപ്പാറക്കുന്ന് ആദിവാസി കോളനിക്ക് മൂപ്പനായി
നെന്മാറ: (www.kvartha.com 17.09.2018) നെമ്മാറ 10-ാം വാര്‍ഡിലെ വെള്ളപ്പാറക്കുന്നില്‍ മലയ വിഭാഗത്തില്‍പ്പെട്ട ആദിവാസി സമൂഹത്തിന്റെ ദുരിതജീവിതം അധികൃതരെ അറിയിക്കുന്നതിന് വഴിയൊരുക്കി കോളനിക്കു മൂപ്പനെ തിരഞ്ഞെടുത്തു. കൃഷ്ണനാണ് ഊരു മൂപ്പന്‍. രണ്ടാം മൂപ്പനായി സുരേഷ് ബാബുവിനെയും തിരഞ്ഞെടുത്തു. വനാതിര്‍ത്തിയില്‍ ദുരിത ജീവിതം നയിക്കുന്ന ഇവരെക്കുറിച്ചു പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
ഇതോടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ ഊരിലെത്തുകയും, ജനങ്ങള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കുന്നതിനും, ആദിവാസികളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി ഒരു കമ്മറ്റിയുണ്ടാക്കുകയുമായിരുന്നു.
തുടന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ക്കും, പഞ്ചായത്ത് സെക്രട്ടറിക്കും, പാലക്കാട് ജില്ലാ കലക്ടര്‍ക്കും, നെന്മാറ ഫോറസ്റ്റ് ഓഫീസര്‍ക്കും, ജില്ലാ പോലീസ് മേധാവിക്കും തങ്ങളുടെ ദയനീയ ജീവിതത്തിന് അടിയന്തിരമായി പരിഹാരമാര്‍ഗം കണ്ടെത്തി തരുവാനായി നിവേദനം സമര്‍പ്പിക്കുവാനും തീരുമാനിച്ചു.
സാമൂഹ്യ പ്രവര്‍ത്തകരായ ഡോ: ജയന്‍ സി കുത്തനൂര്‍, ആദിവാസി നേതാവായ ശ്രീമതി. മിനി, മുരുകേശന്‍, വിവിധ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രന്‍, മോഹന്‍ദാസ്, രവീന്ദ്രന്‍, ഗണേശന്‍, രമേഷ്, അരുണ്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Krishnan elected as Vellappakkunnu Adivasi Mooppan, Religion, News, Local-News, District Collector, Kerala.

Powered by Info News For You

Comments
Post a Comment