വെള്ളപ്പൊക്കത്തില്‍ നിന്ന് പാഠം പഠിച്ച് സിയാല്‍; കൊച്ചി വിമാനത്താവളം ഇനി അടച്ചിടാതിരിക്കാന്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍; തയ്യാറാക്കാന്‍ നെതര്‍ലാന്‍ഡില്‍ നിന്ന് വിദഗ്ധ സംഘം

കൊച്ചി: (www.kvartha.com 04.09.2018) വെള്ളപ്പൊക്കത്തില്‍ നിന്ന് പാഠം പഠിച്ച് സിയാല്‍ അധികൃതര്‍. കൊച്ചി വിമാനത്താവളം ഇനി അടച്ചിടാതിരിക്കാന്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെയാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ദിവസങ്ങളോളം വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇനി കൊച്ചി വിമാനത്താവളം അടച്ചിടേണ്ടി വരില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

വെള്ളപ്പൊക്കം മൂലം റണ്‍വെ പൂര്‍ണമായും വെള്ളം കയറി സര്‍വീസുകള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. വെള്ളപ്പൊക്കം ഇനി ഒരിക്കലും വിമാനത്താവളത്തെ ബാധിക്കാതിരിക്കാനുള്ള വിപുലമായ പദ്ധതിയാണ് ഇനി നടപ്പിലാക്കുന്നത്. കിറ്റ്‌കോയുടെ റിപ്പോര്‍ട്ടനുസരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.


Keywords: Kerala, News, Kochi, Airport, Flood, Rain, Kitco to prepare master plan for CIAL 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?