ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു; സംഘര്‍ഷം, പിടികൂടിയ ബോട്ടുകള്‍ ഹാര്‍ബറിലെത്തിച്ചപ്പോള്‍ തൊഴിലാളികളും ഉടമകളും ചേര്‍ന്ന് മോചിപ്പിച്ചു, പ്രശ്‌നം പരിഹരിക്കാന്‍ വൈകിട്ട് ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച
ചെറുവത്തൂര്‍: (www.kasargodvartha.com 03.09.2018) 12 നോട്ടിക്കല്‍ മൈല്‍ ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് ബോട്ടുകള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഇതേതുടര്‍ന്ന് മടക്കര ഫിഷിംഗ് ഹാര്‍ബറില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പിടികൂടിയ രണ്ട് ബോട്ടുകളും ഫിഷറീഫ് അധികൃതര്‍ മടക്കര ഫിഷിംഗ് ഹാര്‍ബറിലെത്തിച്ചതോടെ സംഘടിച്ചെത്തിയ ബോട്ടിലെ തൊഴിലാളികളും ഉടമകളും ചേര്‍ന്ന് മോചിപ്പിച്ചു.
സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വിവരറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി കെ സുധാകരന്‍, ചന്തേര എസ് ഐ വിപിന്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബോട്ടുകള്‍ വിട്ടു കൊടുക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹാരം ഉണ്ടാക്കുന്നതിനും ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് ചെറുവത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഫിഷറീസ് അസി. ഡയറക്ടര്‍ സതീഷന്റെ നേതൃത്വത്തിലുള്ള ഫിഷറീസ് സംഘം ദൂരപരിധി ലംഘിച്ച് മത്സ്യബന്ധനം നടത്തിവന്ന രണ്ട് ബോട്ടുകള്‍ പിടിച്ചെടുത്തത്. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബോട്ടുടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് കടുത്ത നടപടിയിലേക്ക് ഫിഷറീസ് അധികൃതരെ നയിച്ചത്. തോണിയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് ബോട്ടുകളുടെ ഈ അനധികൃത മത്സ്യബന്ധനം വലിയ പ്രയാസം സൃഷ്ടിക്കുകയും മത്സ്യസമ്പത്തിനു പോലും ഭീഷണിയായി മാറുകയും ചെയ്തതോടെയാണ് ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. നിരോധിച്ച വലകള്‍ ഉപയോഗിച്ചും അനധികൃത മത്സ്യബന്ധനം നടന്നുവരുന്നുണ്ട്. തെങ്ങിന്റെ കുലച്ചില്‍ കടലില്‍ കെട്ടിത്താഴ്ത്തി മത്സ്യം പിടിക്കുന്നതിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധം ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ കുലച്ചില്‍ മത്സ്യബന്ധനത്തിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Clash, Top-Headlines, 2 Fishing boats held by Fisheries department; Fishermen released
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment