ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍, കെ സി വേണുഗോപാല്‍; കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 06.09.2018) എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തുന്നു. ശനിയാഴ്ച രാവിലെ 9.30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃയോഗത്തില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ ഒന്നടങ്കം എത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അറിയിച്ചു.

ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, മുന്‍ ഡിസിസി ഭാരവാഹികള്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാര്‍, പോഷക സംഘടന സംസ്ഥാന- ജില്ല-ബ്ലോക്ക് നേതാക്കള്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍, കാസര്‍കോട് നിയോജക മണ്ഡലത്തിലെ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ എന്നീ പ്രതിനിധികളാണ് സംബന്ധിക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Congress, Meeting, Leader, Congress leaders comes to Kasaragod on Saturday
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?