ലാലേട്ടനും ട്രോളി.. ശ്രദ്ധേയമായി എലിപ്പനിക്കെതിരെയുള്ള സര്‍ക്കാരിന്റെ ട്രോള്‍
തിരുവനന്തപുരം:(www.kvartha.com 10/09/2018) എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോള്‍ പ്രചാരണത്തില്‍ പങ്കാളിയായി നടന്‍ മോഹന്‍ലാലും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തയാറാക്കിയ ട്രോള്‍ മോഹന്‍ലാല്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ഇതാദ്യമായാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഒരു ട്രോള്‍ ഷെയര്‍ ചെയ്യുന്നത്.
വന്ദനം സിനിമയില്‍ മോഹന്‍ലാല്‍ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയരംഗത്തിലെ എങ്കില്‍ എന്നോടു പറ ഐ ലവ്യൂന്ന്... എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണ് ഷെയര്‍ ചെയ്തത്. 48 ലക്ഷത്തിനു മേല്‍ ഫേസ്ബുക്ക് ലൈക്കുകളാണു മോഹന്‍ലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പിആര്‍ഡിയുടെ ബോധവത്കരണ ട്രോള്‍ ഷെയര്‍ ചെയ്യുന്നത്.
എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ ട്രോളുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

Keywords: News, Thiruvananthapuram, Kerala, Facebook, Mohanlal, Mohanlal shared PRD troll against epidemic diseases
Powered by Info News For You

Comments
Post a Comment