ഹര്‍ത്താലില്‍ തുറന്ന് പ്രവര്‍ത്തിച്ച ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പൂട്ടിച്ചു

കാസര്‍കോട്: (www.kasargodvartha.com 10.09.2018) കോണ്‍ഗ്രസ് പ്രഖ്യാപിച്ച ദേശീയ ബന്ദിന്റെ ഭാഗമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ തുറന്ന് പ്രവര്‍ത്തിച്ച ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പൂട്ടിച്ചു. തിങ്കളാഴ്ച രാവിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു.



മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അടഞ്ഞ് കിടന്നെങ്കിലും പോസ്റ്റ് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. പ്രകടനം കടന്നു പോയ ശേഷമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് ഇരച്ചു കയറിയത്. കാസര്‍കോട് ടൗണ്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരുമായി സംസാരിച്ചു. പോസ്റ്റ് ഓഫീസ് പൂട്ടാമെന്ന് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. പോസ്റ്റ് ഓഫീസ് പിന്നീട് പൂട്ടി.

Keywords: Kasaragod, Kerala, news, Top-Headlines, Harthal, UDF, Post Office,Head Post office opened in Harthal day; closed by UDF
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?