പത്തനംതിട്ടയില്‍ ഭൂചലനം; വലിയ ശബ്ദത്തോടെ മുഴക്കം കേട്ടതായി നാട്ടുകാര്‍, വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി
പത്തനംതിട്ട: (www.kvartha.com 12.09.2018) പത്തനംതിട്ടയില്‍ ഭൂചലനം. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകള്‍, ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, കുരമ്പാല തെക്ക്, കുടശനാട് എന്നീ മേഖലകളിലാണ് ഭൂചലനം ഉണ്ടായതായി സംശയിക്കുന്നത്. ഈ പ്രദേശങ്ങളില്‍ വലിയ ശബ്ദത്തോടെ മുഴക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. പല ഭാഗത്തെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറിയിട്ടുണ്ട്.
അതേസമയം, ഭൂചലനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കൈവശമുള്ള ഉപകരണങ്ങളില്‍ ഇപ്പോഴുണ്ടായെന്നു പറയുന്ന ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords: Earthquakes in Pathanāmthitta, Pathanamthitta, News, Earth Quake, Natives, Kerala.
Powered by Info News For You

Comments
Post a Comment