മോഡി ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം: ചെന്നിത്തല

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.09.2018) മോഡി ഭരണത്തെ തൂത്തെറിയാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. കാഞ്ഞങ്ങാട്ട് നടന്ന യുഡിഎഫ് കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. നോട്ട് നിരോധനവും, ഇന്ധന വിലവര്‍ദ്ധനവും, അഴിമതിയും, ജിഎസ്ടിയും വായ്പ്പാ തട്ടിപ്പും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പാടേ തകര്‍ത്ത് കളഞ്ഞിരിക്കുകയാണ്. ഇനിയും മോഡിയെ അധികാരത്തില്‍ നിലനിര്‍ത്തിയാല്‍ രാജ്യം വന്‍ അപകടത്തിലേക്ക് പോകും. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ.


മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ എം ഷാജി എം എല്‍ എ, മുന്‍ മന്ത്രി അനൂപ് ജേക്കബ്, സി പി ജോണ്‍, കെ പി കുഞ്ഞിക്കണ്ണന്‍, സതീശന്‍ പാച്ചേനി, അഡ്വ. രാം മോഹന്‍, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, സി ടി അഹമ്മദലി, ഹക്കീം കുന്നില്‍, എ ജി സി ബഷീര്‍, എ അബ്ദുര്‍ റഹ് മാന്‍, കെ നീലകണ്ഠന്‍, കുര്യാക്കോസ് പ്ലാപറമ്പ്, കരിവെള്ളൂര്‍ വിജയന്‍, അബ്രഹാം തോണിക്കര എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Narendra-Modi, Ramesh-Chennithala, Government, Congress, Election, Trending, Vote, Chennithala against Modi Govt. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?