പ്രളയമേഖലയില്‍ കുട്ടികള്‍ക്കു പോഷകാഹാരമായി ടെട്രാ പാല്‍

കോട്ടയം: (www.kvartha.com 02.09.2018) പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ജില്ലാ ക്ഷീര വികസന വകുപ്പിന്റെ ടെട്രാ പാല്‍. തിളപ്പിക്കാതെ കുട്ടികള്‍ക്ക് നേരിട്ട് കുടിക്കാവുന്ന പാലാണിത് എന്നതാണിതിന്റെ മേന്‍മ. ആദ്യഘട്ടത്തില്‍ വൈക്കം, കടുത്തുരുത്തി മേഖലയിലെ എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ടെട്രാ പാല്‍ വിതരണം ചെയ്യുന്നത്.

ഒരു വിദ്യാര്‍ത്ഥിയ്ക്ക് ഒരു കവര്‍ പാല്‍ എന്ന രീതിയിലാണ് വിതരണം. ഓരോ കവറിലും 180 മില്ലി പാല്‍ ഉണ്ട്. ഫ്രിഡ്ജില്‍ വെക്കാതെ മൂന്നു മാസം വരെ കേടുകൂടാതെ ഈ പാല്‍ സൂക്ഷിക്കാന്‍ കഴിയും. 3 ശതമാനം ഫാക്ടും 8.5 ശതമാനം എസ് എന്‍ എഫും (oslisdntofat) അടങ്ങിയതാണ് ടെട്രാ പാല്‍. വൈക്കം ബ്ലോക്കിന് കീഴിലുള്ള തലയാഴം, വെച്ചൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ടെട്രാ പാല്‍ വിതരണം ചെയ്തിരുന്നു.


വൈക്കം മേഖലയില്‍ പദ്ധതിയുടെ ഉദ്ഘാടനം ഗവ.എല്‍.പി സ്‌കൂള്‍ വടക്കേ നടയില്‍ സി കെ ആശ എം എല്‍ എയും കടുത്തുരുത്തി മേഖലയില്‍ മോന്‍സ് ജോസഫ് എം എല്‍ എയും സെപ്റ്റംബര്‍ മൂന്നിന് നിര്‍വഹിക്കും. ജില്ലാ ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ. അനികുമാരി, വൈക്കം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശശിധരന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, കടുത്തുരുത്തി ക്ഷീര വികസന ഓഫീസര്‍ കെ. മനോഹരന്‍, എറണാകുളം മേഖല ക്ഷീര ഉത്പാദക യൂണിയന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സോണി ഈറ്റക്കല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ രഞ്ജിത്ത്, എ ഇ ഒ ഹരിദാസ് എന്നിവര്‍ പങ്കെടുക്കും.

നാഷണല്‍ ഡയറി ഡവലപ്മെന്റിന്റെ സഹായത്തോടെയാണ് ടെട്രാ പാല്‍ ജില്ലയില്‍ എത്തിയത്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ നന്ദിനിയാണ് തൃപ്തി ടെട്രാ മില്‍ക്കിന്റെ നിര്‍മ്മാതാക്കള്‍. നാല് ലെയറുള്ള പാക്കിംഗാണ് ടെട്രാ മില്‍ക്കിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Trending, Flood, Rain, Children, Food, Milk, Special Milk, Flood area, Milk for Children from Flood area. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?