കാഞ്ഞങ്ങാട് ധനകാര്യ സ്ഥാപനത്തിലെ കവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട് (www.evisionnews.co): ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണംകവര്‍ന്ന മോഷ്ടാവിനെ സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെ പൊലീസ് പിടികൂടി. തിരുവനന്തപുരം കരമനയിലെ ബാബുവിന്റെ മകന്‍ അനൂപിനെ (35)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ബസ് സ്റ്റാന്റിന് പിറക് വശമുള്ള അല്‍നൂര്‍ കോംപ്ലക്സിലെ സി.വി.എസ് അസോസിയേറ്റ്സിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ത്താണ് 6500രൂപ മോഷണം നടത്തിയത്. തിരുവോണത്തിന് തലേനാള്‍ രാത്രിയാണ് ധനകാര്യ സ്ഥാപനത്തില്‍ മോഷണം നടന്നത്.
ഗ്ലാസ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ഷെല്‍ഫ് കുത്തി തുറന്ന് സൂക്ഷിച്ചു വന്ന 6500 രൂപ മോഷണം നടത്തുകയായിരുന്നു. ഓണാവധി കഴിഞ്ഞ് രാവിലെ സ്ഥാപനം തുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ഇതേ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി.സി.ടി.വി ക്യാമറയില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടയില്‍ മോഷ്ടാവിന്റെ ചിത്രം ക്യാമറയില്‍ പതിയുകയും പിന്നീടുള്ള അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം ബസ് സ്റ്റാന്റിന് സമീപം വെച്ച് അനൂപിനെ പിടികൂടിയത്.
Powered by Info News For You

Comments
Post a Comment