പ്രവാസികള്‍ക്ക് ആശ്വസിക്കാം: വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തില്ല; സൗദി ഭരണകൂടം
റിയാദ്: (www.kvartha.com 05.09.2018) വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തില്ലെന്ന് സൗദി ഭരണകൂടം. രാജ്യത്തിനകത്ത് തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താന്‍ ആലോചനയില്ലെന്നും ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ശൂറാ കൗണ്‍സില്‍ സാമ്പത്തികകാര്യ സമിതി സമര്‍പ്പിച്ചതായുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ നിലവില്‍ അത്തരത്തില്‍ യാതൊരു നടപടി ക്രമങ്ങള്‍ക്കും സൗദി മുതിരുന്നില്ലെന്ന് ധനമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രവാസികളെ ഞെട്ടിച്ചുകൊണ്ടാണ് സൗദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കുമെന്ന വാര്‍ത്ത പുറത്ത് വന്നത്. രാജ്യത്തിനകത്ത് ജോലി ചെയുന്ന വിദേശികള്‍ വന്‍തോതില്‍ പണം അവരുടെ രാജ്യത്തേക്ക് അയക്കുന്നത് സൗദിയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
സൗദി ജനറല്‍ ഓഡിറ്റിങ് ബ്യൂറോ മുന്‍മേധാവി ഹുസൈന്‍ അല്‍അങ്കാരിയാണ് വിദേശികള്‍ പണമയക്കുന്നതിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും മുന്നോട്ട് വെച്ചത് എന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. ആദ്യത്തെ വര്‍ഷം ആറു ശതമാനം ഈടാക്കുന്ന നികുതി പിന്നീടുള്ള വര്‍ഷങ്ങളില്‍കുറച്ചു കൊണ്ടുവരും. ശൂറാ കൗണ്‍സിലിന്റെ സാമ്പത്തികകാര്യ സമിതി ഈ നിര്‍ദേശം അംഗീകരിച്ചു. അടുത്തയാഴ്ച ചേരുന്ന ശൂറാ കൗണ്‍സില്‍ ജനറല്‍ അംസബ്ലി ഇതു സംബന്ധമായി ചര്‍ച്ച നടത്തുമെന്നുമായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പണം അയക്കുന്നത് നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതിയോ അധിക ഫീസോ ഈടാക്കില്ലെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
രാജ്യത്തിനകത്ത് വിദേശ നിക്ഷേപകര്‍ക്കും അനുയോജ്യമായ സമ്പദ്ഘടന വളര്‍ത്താനാണ് സൗദി ഭരണകൂടം ശ്രമിക്കുന്നത്. പണം അയക്കുന്നതിന് നിലവില്‍ വിദേശികളോട് ധനകാര്യസ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന സര്‍വീസ് ചാര്‍ജിന്റെ അഞ്ചുശതമാനം മൂല്യവര്‍ധിത നികുതി മാത്രമാണ് ഇപ്പോള്‍ ഈടാക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Saudi finance ministry denies plans to tax foreign remittances, Riyadh, Saudi Arabia, Business, Banking, Investment, Foreigners, Gulf, World.

Powered by Info News For You

Comments
Post a Comment