ശിവരാജ് സിംഗ് ചൗഹാന്റെ വാഹനത്തിന് നേര്‍ക്ക് ആക്രമണം; ഒന്‍പത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സിദ്ദി: (www.kvartha.com 04.09.2018) മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കാറിന് നേര്‍ക്ക് കല്ലെറിഞ്ഞ സംഭവത്തില്‍ ഒന്‍പത് പേര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. സിദ്ദി ജില്ലയില്‍ വെച്ചായിരുന്നു കാറിന് നേര്‍ക്ക് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും കാറിന്റെ ജനല്‍ ഗ്ലാസ് തകര്‍ന്നിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ചുര്‍ഹത്ത് പട്ടണത്തിന് സമീപത്തുവെച്ചാണ് അക്രമികള്‍ കാറിന് നേര്‍ക്ക് കല്ലെറിഞ്ഞത്.

National, BJP, Politics

കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ അജയ് സിംഗിന്റെ മണ്ഡലമാണ് ചുര്‍ഹത്ത്. ആക്രമണത്തില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ്  വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗീക പദവികള്‍ വഹിക്കുന്ന ഒന്‍പത് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ഭൂപേന്ദ്ര സിംഗ് അറിയിച്ചു.

രാം വിലാസ് പട്ടേല്‍ (52), പങ്കജ് സിംഗ് ചൗഹാന്‍ (32), ഗൗരവ് സിംഗ് ചൗഹാന്‍ (21), റോഷന്‍ സിംഗ് (18), സൗരഭ് ദ്വിവേദി (19), ശിവേന്ദ്ര സിംഗ് (24), സൗരഭ് സിംഗ് (21), ചരണ്‍ സിംഗ് (21), സഞ്ജയ് സിംഗ് (28) എന്നിവരാണ് അറസ്റ്റിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "Nine office-bearers of the Congress were arrested for hurling stones at Chouhan's vehicle," state home minister Bhupendra Singh said.

Keywords: National, BJP, Politics 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?