കൊല്‍ക്കത്തയില്‍ വാണിജ്യകേന്ദ്രത്തില്‍ വന്‍ തീപിടിത്തം

കൊല്‍ക്കത്ത: (www.kvartha.com 16.09.2018) കൊല്‍ക്കത്തയില്‍ വാണിജ്യകേന്ദ്രത്തില്‍ വന്‍ തീപിടിത്തം. മധ്യ കൊല്‍ക്കത്തയിലെ ബാഗ്രി മാര്‍ക്കറ്റ് ഏരിയയിലാണ് വന്‍ തീപിടുത്തമുണ്ടായത്. ആളപായമില്ല. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്‌നിശമന സേനാംഗത്തിന് പരിക്കേറ്റു.


പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആറ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ മുപ്പതോളം അഗ്‌നിശമന യൂണിറ്റുകള്‍ തീയണയ്ക്കാനായി പാഞ്ഞെത്തി. മെഡിക്കല്‍ ഷോപ്പുകള്‍, ജൂവലറികള്‍, ഫാന്‍സി കടകള്‍ എന്നിവയടക്കം നാനൂറോളം ഷോപ്പുകളാണ് ആറ് നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്ന് പടര്‍ന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പെട്ടന്ന് തീപിടിക്കുന്ന വസ്തുക്കളുടെ വന്‍ ശേഖരം കടകളില്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Kolkata, Bangal, Fire, Injured, Fireworks, Bagree Market, Fireman, Fire force, Fire at Kolkata’s Bagree Market, one fireman injured. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?