ഉപരോധത്തിന് പിന്നാലെ ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സൗദിയുടെ നീക്കം

റിയാദ്: (www.kvartha.com 01.08.2018) ഉപരോധത്തിന് പിന്നാലെ ഖത്തറിനെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ സൗദിയുടെ നീക്കം. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു.

സാല്‍വ ദ്വീപ് പ്രോജക്ട് സംബന്ധിച്ച വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഭൂഘടന വരെ മാറ്റുന്ന ചരിത്രപരമായ തീരുമാനമായിരിക്കും ഇതെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ട്വിറ്ററില്‍ കുറിച്ചു.

Saudi Plan To Dig Canal Likely To Cut Off Qatar, Turn It Into Island, Riyadh, News, Saudi Arabia, Report, Gulf, World

ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യവും 200 മീറ്റര്‍ വീതിയുമുള്ള കനാലാണ് സൗദി നിര്‍മിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സൗദി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 750 മില്യണ്‍ ഡോളറിന്റെ ചിലവ് വരുന്ന പദ്ധതിയാണിതെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.

കനാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഖത്തര്‍ -സൗദി ഉപഭൂഖണ്ഡത്തില്‍ നിന്ന് വേറിടും. ഖത്തറിന് മേല്‍ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 14 മാസം പിന്നിടുമ്പോഴാണ് അടുത്ത പണിയുമായി വീണ്ടും സൗദി രംഗത്തെത്തുന്നത്.

ഖത്തര്‍, ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറുമായുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ ഖത്തര്‍ നിരസിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi Plan To Dig Canal Likely To Cut Off Qatar, Turn It Into Island, Riyadh, News, Saudi Arabia, Report, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?