ശബരിമലയിലേക്കുള്ള വഴി സ്ഥിതി ചെയ്യുന്നത് എന്റെ മണ്ഡലത്തില്‍; ഇതുവഴി സ്ത്രീകള്‍ എങ്ങനെ പോകും? ശബരിമല സ്ത്രീ പ്രവേശന വിധിക്ക് പിന്നാലെ വിമര്‍ശനവുമായി പി സി ജോര്‍ജ്
തിരുവനന്തപുരം: (www.kvartha.com 28.09.2018) ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക വിധി പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ്. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് അവിടെ പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും തുടര്‍ന്ന് സുപ്രീം കോടതി ഗതികെട്ട് നിരോധനം നീക്കുകയായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരെ ഏതെങ്കിലും ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നാല്‍ അവര്‍ക്ക് പൂര്‍ണ സഹായം നല്‍കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. വിശ്വാസ പരമായ കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭിപ്രായം. പല കോടതികളുടെയും വിധി ദുര്‍വിധിയാകാറുണ്ട്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി ദുര്‍വിധിയാകാതിരിക്കണം. പി സി പറഞ്ഞു.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അപകടകരമാണ്. ശബരിമലയിലേക്ക് പോകുന്ന വഴി തന്റെ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വഴിയില്‍ സ്ത്രീകള്‍ എങ്ങനെ പോകുമെന്ന് ചിന്തിക്കണം. സുപ്രീം കോടതിയിലെ ഏക വനിത വിധിയോട് അതൃപ്തി പ്രകടിപ്പിച്ചത് കണക്കിലെടുക്കണമെന്നും പി സി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Shabarimala, Trending, Thiruvananthapuram, P.C George, Supreme Court of India, Verdict, Woman, Religion, PC George against SC Verdict on Shabarimala issue .
സുപ്രീം കോടതി വിധിക്കെതിരെ ഏതെങ്കിലും ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നാല്‍ അവര്‍ക്ക് പൂര്‍ണ സഹായം നല്‍കുമെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. വിശ്വാസ പരമായ കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകരുതെന്നാണ് തന്റെ അഭിപ്രായം. പല കോടതികളുടെയും വിധി ദുര്‍വിധിയാകാറുണ്ട്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി ദുര്‍വിധിയാകാതിരിക്കണം. പി സി പറഞ്ഞു.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് അപകടകരമാണ്. ശബരിമലയിലേക്ക് പോകുന്ന വഴി തന്റെ മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വഴിയില്‍ സ്ത്രീകള്‍ എങ്ങനെ പോകുമെന്ന് ചിന്തിക്കണം. സുപ്രീം കോടതിയിലെ ഏക വനിത വിധിയോട് അതൃപ്തി പ്രകടിപ്പിച്ചത് കണക്കിലെടുക്കണമെന്നും പി സി പറഞ്ഞു.
Keywords: Kerala, News, Shabarimala, Trending, Thiruvananthapuram, P.C George, Supreme Court of India, Verdict, Woman, Religion, PC George against SC Verdict on Shabarimala issue .
Powered by Info News For You

Comments
Post a Comment