പന്നിക്കെണിയില്‍ കുടുങ്ങി ആണ്‍പുലി ചത്തു

വടക്കഞ്ചേരി: (www.kvartha.com 25.09.2018) പന്നിയെ പിടിക്കുവാന്‍ സ്ഥാപിച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്തു. മംഗലം ഡാമിനടുത്ത് ഓടംതോട് നന്നങ്ങാടിയില്‍ പന്നിയെ പിടികൂടുവാന്‍ സ്ഥാപിച്ച കെണിയിലാണ് മൂന്നുവയസു പ്രായം വരുന്ന ആണ്‍പുലി കുടുങ്ങിയത്. റബര്‍ ടാപ്പിങ്ങ് തൊഴിലാളി മാരിമുത്തുവാണ് പുലിയെ കണ്ട് വിവരം വനംവകുപ്പിനെ അറിയിച്ചത്.

ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ പുലിയെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. കൂട്ടിലേക്ക് മാറ്റുമ്പോള്‍ പുലി അവശനിലയിലായിരുന്നു. പിന്നീട് മണ്ണുത്തി വെറ്റിനറി സര്‍വകലാശാലയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ പുലി ചാവുകയായിരുന്നു. തുടര്‍ന്ന് പുലിയെ മലമ്പുഴ ധോണിയില്‍ എത്തിച്ച് പോസ്റ്റുമാര്‍ട്ടം ചെയ്തു. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ട സ്വദേശിയുടെ ചാലി എസ്‌റ്റേറ്റിലെ കമ്പി വേലിയിലെ കെണിയിലാണ് പുലി കുടുങ്ങിയത്. സ്ഥിരമായി പുലിയിറങ്ങുന്ന സ്ഥലമാണിത്.

Leopad died in pig trap, News, Local-News, Trapped, Dead, Dead Body, Kerala

സി സി എഫ് ഷെയ്ഖ്, നെമ്മാറ ഡി എഫ് ഒ ശശികുമാര്‍, റെയ്ഞ്ച് ഓഫീസര്‍ കൃഷ്ണദാസ്, സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ യൂസഫ്, ഡെപ്യൂട്ടി റെയ്ഞ്ച് ഇന്‍ ചാര്‍ജ് കെ രാധാകൃഷ്ണന്‍, എസ് എസ് എഫ് മാരായ രഞ്ജിത്ത്, രാജ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കണ്ണന്‍, സലിം, രതീഷ് എന്നിവര്‍ വനംവകുപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു.

Leopad died in pig trap, News, Local-News, Trapped, Dead, Dead Body, Kerala

ജനവാസ പ്രദേശത്ത് പുലി എത്തിയതില്‍ നാട്ടുകാര്‍ ഭയചകിതരാണ്. മേഖലയില്‍ കോട്ടകുളം, പാലക്കുഴി, പനംകുറ്റി എന്നീ സ്ഥലങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Leopad died in pig trap, News, Local-News, Trapped, Dead, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?