സമാധാനത്തിന്റെ പാതയില്‍ തന്നെ; കിമ്മും മൂണും മൂന്നാമതും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നു
സോള്‍: (www.kvartha.com 06.09.2018) സമാധാനത്തിന്റെ പാതയിലേക്കുള്ള ദക്ഷിണ, ഉത്തര കൊറിയകളുടെ യാത്രയ്ക്ക് ഊര്‍ജം പകര്‍ന്ന് ഇരു രാജ്യങ്ങളുടെയും തലവന്‍മാര്‍ തമ്മില്‍ ഈ വര്‍ഷത്തെ മൂന്നാമത്തെ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ സപ്തംബറില്‍ നടക്കുന്ന കൊറിയന്‍ ഉച്ചകോടിയിലാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ആണവനിര്‍വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഇയി യോങ്ങാണ് ഇക്കാര്യം അറിയിച്ചത്.
യോങ്ങിന്റെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിലാണ് ഉച്ചകോടിയുടെ തീയതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയ യോങ്ങ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ എഴുതിയ കത്തും കിമ്മിനു കൈമാറിയിരുന്നു. ആണവനിര്‍വ്യാപനത്തിനു ദക്ഷിണ കൊറിയയുമായും യുഎസുമായും സഹകരിക്കാനുള്ള സന്നദ്ധത കിം ജോങ് ഉന്‍ അറിയിച്ചതായി ചുങ് ഇയി യോങ് പിന്നീടു മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി.
നീണ്ട കാലത്തെ കടുത്ത വൈരം മറന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സിംഗപ്പൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പലതവണ മാറ്റിവച്ച ശേഷം നടത്തിയ ഈ കൂടിക്കാഴ്ചയിലാണ് കൊറിയന്‍ മുനമ്പില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിനു തുടക്കമായത്. ഇതിന്റെ ഭാഗമായി ആണവ നിര്‍വ്യാപനത്തിനുള്ള സന്നദ്ധത ഉത്തര കൊറിയ യുഎസിനെയും ദക്ഷിണ കൊറിയയെയും അറിയിച്ചിരുന്നു.
അതേസമയം, സിംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം ഇതുമായി ബന്ധപ്പെട്ടു കാര്യമായ നീക്കങ്ങളൊന്നും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനം പ്രസിഡന്റ് ട്രംപ് ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു കൊറിയകളുടെയും തലവന്‍മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Koreas' Kim and Moon to meet again as Trump nuclear agenda sidelined,News, Politics, Meeting, Trending, North Korean leader, South Korea, Media, World.

Powered by Info News For You

Comments
Post a Comment