പ്രളയ ശേഷം കുട്ടനാട് എങ്ങനെയെന്നു പഠിക്കാന്‍ ജെ.എന്‍.യു. സംഘം കുട്ടനാട്ടില്‍

വെളിയനാട്: (www.kvartha.com 11.09.2018) ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം ഇവിടുത്തെ പ്രത്യേകതകളും നേരിട്ട് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പഠനസംഘം കുട്ടനാട്ടില്‍ എത്തി. പ്രൊഫ. അമിതാസിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് ഹര്‍ത്താല്‍ ദിനത്തില്‍ കുട്ടനാടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

അപ്പര്‍കുട്ടനാട് മേഖലയോട് ഏറ്റവും അടുത്ത പ്രദേശമായ എടത്വായില്‍ സംഘം കൂടുതല്‍ സമയം ചെലവഴിച്ചു. വിവിധ സംഘടനകളുടെ ഭാരവാഹികളുമായും ചര്‍ച്ച നടത്തി. കരകവിഞ്ഞൊഴുകി ജനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നദികള്‍ പലതും വേനല്‍ക്കാലത്തെക്കാള്‍ വരണ്ട അവസ്ഥയിലാണ്. ഒരാഴ്ച മുമ്പ് വരെ ഇരുകര മുട്ടി ഒഴുകിയപമ്പാനദിയിലും പ്രളയക്കാലത്ത് ജലം ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചില ഭാഗങ്ങളിലും ജലവിതാനം ക്രമാതീതമായി താഴ്ന്നിരിക്കുന്നു.

പ്രളയകാലത്ത് നിറഞ്ഞു തുളുമ്പിയ കിണറുകള്‍ എടത്വാ അടക്കമുള്ള പ്രദേശങ്ങളില്‍ വറ്റി തുടങ്ങി. പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെടുത്തു കൊണ്ട് പോയതിനാല്‍ ഇതുമൂലം ചിലയിടങ്ങളില്‍ ജലാശയങ്ങളുടെ ആഴംവര്‍ദ്ധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും മഴകുറവും ജലനിരപ്പ് താഴുവാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ കടുത്ത വരള്‍ച്ചയും ശുദ്ധജല ക്ഷാമവും കേരളം നേരിടേണ്ടിവരുമെന്ന് സംഘം വിലയിരുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Local-News, Flood, Trending, JNU students in Kuttanadu for studying about Flood
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?