പ്രശ്‌ന പരിഹാരത്തിന് നിയമ സ്ഥാപനങ്ങളെ സമീപിക്കാനുള്ള ഇച്ഛാശക്തി സ്ത്രീകള്‍ക്കുണ്ടാകണം: എം.സി. ജോസഫെയ്ന്‍
തിരുവനന്തപുരം: (www.kasargodvartha.com 06.09.2018) പ്രശ്‌നങ്ങളെ നിയമപരമായി നേരിടേണ്ടി വരുമ്പോള്‍ നിയമ സ്ഥാപനങ്ങളെ തന്നെ സമീപിക്കാനുളള ഇച്ഛാശക്തി സ്ത്രീകള്‍ക്കുണ്ടാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ പറഞ്ഞു. വിദ്യാഭ്യാസവും സാമൂഹിക ബോധവും ഉള്ളവര്‍ ഇക്കാര്യത്തില്‍ മാതൃക കാട്ടുമ്പോള്‍ ഏത് സ്ത്രീക്കും ധൈര്യം പകരുന്ന നിലപാടായി അത് മാറുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
എം എല്‍ എക്കെതിരെ ആരോപണമുന്നയിച്ച യുവതി രാഷ്ട്രീയവും സംഘടനാപരവുമായ പരിഹാരം ഉദ്ദേശിക്കുന്നതു കൊണ്ടാകാം സംഘടനാ നേതാക്കളെ പരാതി അറിയിച്ചത്. ഏതൊരു വ്യക്തിക്കും നിയമപരമായും സംഘടനാപരമായും രാഷ്ട്രീയപരമായും പരിഹാരം കാണേണ്ട വിഷയങ്ങളുണ്ടാകും. നിയമപരമായി പരിഹാരം കാണാന്‍ ആഗ്രഹിക്കുന്ന ഏത് സ്ത്രീക്കും രക്ഷാവലയം തീര്‍ക്കാന്‍ വനിതാ കമ്മീഷന് കഴിയും. അക്കാര്യത്തില്‍ രാഷ്ട്രീയമോ സാമുദായികമോ സാമ്പത്തികമോ ആയ ഒരു പരിഗണനയും ആര്‍ക്കുമുണ്ടാവില്ലെന്നും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.
തെറ്റുകുറ്റങ്ങള്‍ മാനുഷികമാണെന്ന അഭിപ്രായം കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനോ അവഗണിക്കാനോ ഉളള പ്രസ്താവനയല്ല. ഏതൊരു കുറ്റകൃത്യവും ഗൗരവമര്‍ഹിക്കുന്നതാണ്. നിയമങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ പെരുമാറാന്‍ ഒരാള്‍ക്കും സമൂഹത്തിന്റെ ഇളവുകളില്ല. പരാതികള്‍ക്ക് നിയമപരമായ പരിഹാരം കാണാനുളള കരുത്ത് സ്ത്രീകള്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് വനിതാ കമ്മീഷന്‍ ഇനിയും ശക്തമായി മുന്നോട്ടു പോകുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Thiruvananthapuram, Top-Headlines, M C Josephine on Molestation incidents against women
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment