വ്യാജമദ്യം വില്‍പന നടത്തിയെന്നാരോപിച്ച് സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു
ഗോഹട്ടി: (www.kvartha.com 22.09.2018) വ്യാജമദ്യം വില്‍പന നടത്തിയെന്നാരോപിച്ച് സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു. ആസാമിലെ കരിംഗഞ്ച് ജില്ലയിലാണ് സംഭവം. 19 ഗ്രാമവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ പത്തിന് നടന്ന സംഭവത്തിന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
സ്ത്രീയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം അവരെ നഗ്‌നയാക്കി മര്‍ദിക്കുകയായിരുന്നു. ആക്രമണം നടത്തുന്നവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആസാം - മിസോറാം അതിര്‍ത്തിയിലെ ആദിവാസി ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്നു പോലീസ് പറഞ്ഞു.
ആക്രമണത്തിനിരയായ സ്ത്രീ കരിംഗഞ്ച് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ പരാതി നല്‍കിയെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. 19 പേര്‍ അറസ്റ്റിലായെന്നും മുഖ്യപ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ആസാം ഡിജിപി കുലധര്‍ സൈക്കിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Guwahati, Assam, Moral policing, Woman, Woman who sells illegal liquor attacked, stripped in Assam

Powered by Info News For You

Comments
Post a Comment