തൃപ്തി ദേശായിയും കൂട്ടരും ഉടന്‍ ശബരിമലയിലേക്ക്; അത് മണ്ഡലകാലത്തുണ്ടാകുമോ എന്നേ നോക്കാനുള്ളൂ

ന്യൂഡല്‍ഹി : (www.kvartha.com 28.09.2018) ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് തൃപ്തി ദേശായി. വിധി സ്ത്രീകളുടെ വിജയമാണെന്ന് പ്രതികരിച്ച അവര്‍ പഴക്കം ചെന്ന ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള ജനത്തിന്റെ ചിന്താരീതികള്‍ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ നേതാവായ തൃപ്തിയുടെ ശ്രമഫലമായിട്ടാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനായത്.

വിധി വന്നതോടെ തൃപ്തിയും കൂട്ടരും ശബരിമലയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തുതന്നെ തങ്ങള്‍ ശബരിമലയില്‍ എത്തുമെന്നും തൃപ്തി പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക അയ്യപ്പന്‍ തന്നെയായിരിക്കുമെന്നും തൃപ്തി പ്രതികരിച്ചു. കേരളത്തിലെ മറ്റനേകം അയ്യപ്പ ക്ഷേത്രങ്ങളിലൊന്നും സ്ത്രീകള്‍ക്ക് കടന്നുചെല്ലാന്‍ നിയന്ത്രണമില്ല. തെറ്റായ പാരമ്പര്യം തിരുത്തേണ്ടവയാണെന്നും എല്ലാവര്‍ക്കും ഒരേ പോലെ അവകാശങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും തൃപ്തി പറഞ്ഞു.

Reactions to Sabarimala verdict: Thripthi Desai welcomes judgment, News, New Delhi, Supreme Court of India, Religion, Women, National, Sabarimala Temple

എല്ലാ മതങ്ങളുടേയും ലിംഗ വിവേചനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ മുന്നോട്ടുവരണം. തന്റെ പോരാട്ടം ഏതെങ്കിലും ഒരു മതത്തിനും ദൈവത്തിനും എതിരല്ല. ദൈവത്തിനു മുന്നില്‍ ആണും പെണ്ണും തുല്യരാണെന്നും അവര്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ദേശീയതലത്തിലേക്ക് കൊണ്ടുവന്നതിലും തൃപ്തി ദേശായി വലിയ പങ്കാണ് വഹിച്ചത്. ശബരിമല പ്രവേശനത്തിനായി കേരളത്തിലേക്ക് വരുമെന്ന് ഒരു വേള പ്രഖ്യാപിച്ചിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ വിമര്‍ശനവും ഭീഷണിയും നേരിട്ടതിനെ തുടര്‍ന്ന് അവര്‍ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം വിധി അനുകൂലമായാല്‍ ഉടന്‍ ശബരിമലയിലേക്ക് ദര്‍ശനത്തിനായി എത്തുമെന്ന് അവര്‍ ഒരു ദേശീയ മാധ്യമത്തിനോട് വിധി പറയുന്നതിന് തൊട്ടുമുമ്പ് പ്രതികരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Reactions to Sabarimala verdict: Thripthi Desai welcomes judgment, News, New Delhi, Supreme Court of India, Religion, Women, National, Sabarimala Temple.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?