അപ്പര്‍ കുട്ടനാടിനെ വെള്ളത്തില്‍ മുക്കിയ അച്ചന്‍കോവിലാറിന്റെ ഭീകര രൂപം വിലയിരുത്തി കേന്ദ്ര സംഘം

ആലപ്പുഴ: (www.kvartha.com 23.09.2018) കേന്ദ്ര സംഘം അപ്പര്‍ കുട്ടനാട് ഭാഗത്തുള്ള വെണ്‍മണിയിലെ അച്ചന്‍കോവിലാറിന്റെ ഭയാനകമായ രൂപം നേരിട്ട് കണ്ടറിഞ്ഞു. വെണ്‍മണി, ആറ്റുവ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ശാരംഗക്കാവ് പാലം കേന്ദ്ര സംഘം സന്ദര്‍ശിച്ചു. പ്രളയത്തിന്റെ തീവ്ര സമയത്ത് ഇവിടെ അച്ചന്‍കോവിലാര്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന അവസ്ഥയിലായിരുന്നു. അച്ചന്‍കോവിലാര്‍ ഒഴുകിവന്ന വഴിയും കോണ്‍ക്രീറ്റില്‍ തീര്‍ത്തിരുന്ന ശാരങ്കക്കാവ് പാലം തകര്‍ന്നതും കേന്ദ്ര സഘം നേരിട്ട് കണ്ടു.

ഇവിടെ ഇപ്പോഴും നദി ഒഴുക്കികൊണ്ടുവന്ന വന്‍മരവും മറ്റ് അവശിഷ്ടങ്ങളും തകര്‍ന്ന പാലത്തിന് മുകളിലേക്ക് മറിഞ്ഞുനില്‍ക്കുന്നുണ്ട്. ഓഗസ്റ്റ് 17,18,19 തീയതികളില്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തിന്റെ ഓഫീസും കെട്ടിടങ്ങളും പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. വെണ്‍മണിയില്‍ അച്ചന്‍ കോവിലാര്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് തകര്‍ന്ന രണ്ട് വീടുകളും സംഘം സന്ദര്‍ശിച്ചു.

പടിഞ്ഞാറെതുരുത്തി പുതിയവീട്ടില്‍ ബിനൂപിന്റെ പുതുതായി നിര്‍മിച്ച വീട്, കുറത്തിലാട്ട് കൃഷ്ണന്‍കുട്ടിയുടെ തകര്‍ന്ന വീടുമാണ് സന്ദര്‍ശിച്ചത്. ഇവിടങ്ങളില്‍ അച്ചന്‍കോവിലാറിന്റെ ജലനിരപ്പ് വീടുകളുടെ ജനലിനുമുകളിലെത്തിയിരുന്നു. സംഘം പിന്നീട് പാണ്ടനാട്, ഇടനാട് പോലെയുള്ള പ്രളയക്കെടുതി ഏറ്റവും ബാധിച്ച പ്രദേശങ്ങളും സന്ദര്‍ശിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Flood, Central group visits Upper Kuttanad
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?