എം എല്‍ എ ഹോസ്റ്റലില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ നേതാവിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി
തൃശൂര്‍: (www.kvartha.com 05.09.2018) എം എല്‍ എ ഹോസ്റ്റലില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ നേതാവിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ നേതാവ് ആര്‍.എല്‍.ജീവലാലിനെയാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റി അംഗമാണ് ജീവലാല്‍. സിപിഎമ്മിലെയും യുവജന സംഘടന ഡിവൈഎഫ്‌ഐയിലെയും എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇയാളെ നീക്കിയതായി പാര്‍ട്ടി അറിയിച്ചു.
തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണു യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനു സഹായിക്കാമെന്ന് പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവലാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവര്‍ത്തകയുടെ പരാതി.
ഡിവൈഎഫ്‌ഐയുടെ സജീവപ്രവര്‍ത്തകയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതിനുശേഷമാണു യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് ജീവലാലിനെതിരെ ചുമത്തിയിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Party action against local DYFI leader, Thrissur, News, DYFI, CPM, Molestation, Politics, Thiruvananthapuram, Complaint, Woman, Kerala.

Powered by Info News For You

Comments
Post a Comment