അന്താരാഷ്ട്ര ചലച്ചിത്ര മേള: അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍
തിരുവനന്തപുരം:(www.kvartha.com 22/09/2018) പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചലച്ചിത്ര മേള പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയെ തുടര്‍ന്ന് സര്‍ക്കാരിന്റെ ചിലവില്‍ വരുന്ന ആഘോഷപരിപാടികള്‍ നടത്തില്ലെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും സ്‌കൂള്‍ കലോത്സവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടത്തില്ലെന്ന തീരുമാനത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെ ചലച്ചിത്ര മേളയും ചിലവ് ചുരുക്കി നടത്താന്‍ ചലച്ചിത്ര അക്കാദമി ശുപാര്‍ശ നല്‍കിയതായും മന്ത്രി എ കെ ബാലന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ചലച്ചിത്ര മേള നടത്തിയതിന്റെ പകുതി തുകയ്ക്കാകും അനുമതി കിട്ടിയാല്‍ ഇത്തവണ മേള നടത്തുക. മേളയുടെ നടത്തിപ്പിനായി കൂടുതലായും സര്‍ക്കാരിനെ ആശ്രയിക്കാതെ ഡെലിഗേറ്റ് പാസുകളുടെ തുക വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Film Fest, AK Balan on International Film Festival

Powered by Info News For You

Comments
Post a Comment