അത്യുഗ്ര ശേഷിയുള്ള പടക്കങ്ങള്‍ അനധികൃതമായി നിര്‍മിച്ചു നല്‍കുന്ന വയോധികന്‍ അറസ്റ്റില്‍

ബദിയടുക്ക: (www.kasargodvartha.com 13.09.2018) അത്യുഗ്ര ശേഷിയുള്ള പടക്കങ്ങള്‍ അനധികൃതമായി നിര്‍മിച്ചു നല്‍കുന്ന വയോധികനെ പോലീസ് അറസ്റ്റു ചെയ്തു. കെടഞ്ചിയിലെ അണ്ണു (63)വിനെയാണ് ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തത്. വീട്ടിനകത്തു സൂക്ഷിച്ച നിലയില്‍ അത്യുഗ്രശേഷിയുള്ള പടക്കങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അണ്ണുവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പടക്കകടകളില്‍ വില്‍പനയ്ക്കായി സൂക്ഷിച്ച ഒമ്പത് വലിയ പടക്കങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. 2017 ജൂണ്‍ മാസത്തില്‍ അണ്ണുവിന്റെ വീട്ടില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Top-Headlines, Badiyadukka, Man who make Firecrackers without permission arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?