പാരീസിലെ ഹോട്ടല്‍ മുറിയില്‍ നിന്നും സൗദി രാജകുമാരിയുടെ ആഭരണങ്ങള്‍ മോഷണം പോയി; കവര്‍ന്നത് ആറ് കോടിയിലേറെ വിലവരുന്ന ആഭരണങ്ങള്‍

പാരീസ്: (www.kvartha.com 11.09.2018) പാരീസിലെ ഹോട്ടല്‍ മുറിയില്‍ നിന്നും സൗദി രാജകുമാരിയുടെ ആഭരണങ്ങള്‍ മോഷണം പോയി. റിറ്റ്‌സ് ഹോട്ടലിലെ മുറിയില്‍ നിന്നുമാണ് ആഭരണങ്ങള്‍ കവര്‍ന്നിരിക്കുന്നത്. ഷെല്‍ഫിലായിരുന്നില്ല ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മുറിയില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. 6,69,39,200.00 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്.

World, Saudi Arabia, Theft

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലും റിത്സിനകത്തുള്ള ഷോപ്പുകളില്‍ മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയിരുന്നു. അന്നും ആറ് കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഷെല്‍ഫുകളും മറ്റും തകര്‍ത്തായിരുന്നു അന്ന് മോഷണം. ആയുധങ്ങളും മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: France Info said the victim was a Saudi princess staying in one of the hotel's suites.

Keywords: World, Saudi Arabia, Theft 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?