മോഡി സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് വേണ്ടി സന്യാസിമാരുടെ നേതൃത്വത്തില്‍ മിഷന്‍ മോഡി എഗെയ്ന്‍ ക്യാംപയിന്‍

ന്യൂഡല്‍ഹി: (www.kvartha.com 07.09.2018) നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി മിഷന്‍ മോഡി എഗെയ്ന്‍ എന്ന ക്യാംപയിനുമായി രാജ്യത്തെ പ്രമുഖ സന്യാസിമാര്‍. എട്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത 350 ലോക്‌സഭാ മണ്ഡലങ്ങളിലാണ് സന്യാസിമാരുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തുന്നത്. മിഷന്‍ മോഡി എഗെയ്ന്‍ എന്ന് പേരിട്ട സംഘടനയാണ് പ്രചാരണം നടത്തുന്നത്.

108 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാംപയിന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിലാണ് നടത്തുന്നത്. ബി.ജെ.പിയുടെ മുന്‍ എം.പി രാം വിലാസ് വേദാന്തിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 24ന് ക്യാംപയിന്‍ ആരംഭിക്കുമെന്ന് സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് റാം ഗോപാല്‍ അറിയിച്ചു.

Saints to lead 'Mission Modi Again', New Delhi, News, Politics, Religion, Lok Sabha, Election, Criticism, Prime Minister, Narendra Modi, National

500ലധികം പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ക്യാംപയിന്‍ നടത്തുകയെന്ന് സംഘാടകരില്‍ ഒരാളായ രാഘവേശ്വര്‍ ദാസ് അറിയിച്ചു. സംഘം യാത്ര ചെയ്യുന്നിടത്തെല്ലാം ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാംപയിന്‍ തുടങ്ങുന്നതിന് മുമ്പ് അയോധ്യയില്‍ മൂന്ന് ദിവസത്തെ പൂജയുണ്ടാകും. ഇതിന് ശേഷം രാജ്യത്തെ പ്രമുഖ സന്യാസിമാര്‍ ചേര്‍ന്ന് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി നിരവധി പരിപാടികളും സംഘടിപ്പിക്കും. ഇതില്‍ ആറ് മുതല്‍ എട്ട് വരെ പരിപാടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ നടത്തും. നരേന്ദ്ര മോഡിക്ക് ഇനിയൊരു അവസരം നല്‍കുന്നതിനെ സംബന്ധിച്ച് പ്രമുഖ സന്യാസിമാര്‍ ഈ ചടങ്ങുകളില്‍ സംസാരിക്കും.

ഇതാദ്യമായാണ് സന്യാസിമാര്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും വേണ്ടി പരസ്യ പ്രചാരണത്തിന് ഇറങ്ങുന്നത്. ബി.ജെ.പിക്ക് ധാര്‍മിക പിന്തുണ നല്‍കിയിരുന്നുവെങ്കിലും പല സന്യാസിമാരും പരസ്യ പ്രചാരണം ഒഴിവാക്കിയിരുന്നു. എന്നാല്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് മോഡിയെയും കേന്ദ്രസര്‍ക്കാരിനെയും ആക്രമിക്കുന്നത് കണ്ടാണ് ഇപ്പോള്‍ തീരുമാനം മാറ്റിയതെന്ന് സന്യാസിമാരില്‍ ഒരാള്‍ വ്യക്തമാക്കി. ഹിന്ദുത്വത്തെയും ബി.ജെ.പിയും സംരക്ഷിക്കേണ്ട സമയമാണിതെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയുണ്ടാക്കി വോട്ടുകള്‍ വിഘടിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നു. മതനേതാക്കള്‍ നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് ജനാധിപത്യ പ്രക്രിയയില്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഭൂരിപക്ഷ വോട്ടുകള്‍ ഒരു പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കുന്നത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saints to lead 'Mission Modi Again', New Delhi, News, Politics, Religion, Lok Sabha, Election, Criticism, Prime Minister, Narendra Modi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?