മുന്‍കേന്ദ്രമന്ത്രിയുടെ മകനായ ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ടു; കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന

ജയ്പുര്‍:(www.kvartha.com 22/09/2018) മുന്‍കേന്ദ്രമന്ത്രിയുടെ മകനായ ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ടു. മുന്‍കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകനും ബിജെപി എംഎല്‍എയുമായ മാനവേന്ദ്ര സിംഗ് ആണ് ബിജെപിയില്‍നിന്നു രാജിവച്ചത്. രാജസ്ഥാനിലെ ബാര്‍മറില്‍ ശനിയാഴ്ച നടന്ന സ്വാഭിമാന്‍ റാലിയിലാണ് മാനവേന്ദ്ര സിംഗ് രാജി പ്രഖ്യാപിച്ചത്. രാജിവച്ച എംഎല്‍എ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന.

വസുന്ധര രാജെ സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ സംതൃപ്തരല്ലെന്നും ജനവിരുദ്ധ നയങ്ങള്‍ മാത്രം പിന്തുടരുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നും ആരോപിച്ചാണ് രാജി. താമര തെരഞ്ഞെടുത്തതാണ് ഞാന്‍ ചെയ്ത തെറ്റെന്നും സ്വാഭിമാന്‍ റാലിയില്‍ മാനവേന്ദ്രസിംഗ് പറഞ്ഞു.

News, National, BJP, MLA, Jaswant Singh's Son Manvendra Quits BJP Ahead Of Rajasthan Polls


മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗൗരവ് യാത്രയില്‍നിന്നു വിട്ടുനിന്നപ്പോള്‍ തന്നെ മാനവേന്ദ്രസിംഗ് പാര്‍ട്ടി വിടുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജസ്വന്ത് സിംഗിനു സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിംഗ് ബിജെപിയുമായി അകന്നുതുടങ്ങിയത്. ഇതേതുടര്‍ന്ന് ജസ്വന്ത് സിംഗ് ബിജെപിക്കെതിരെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, BJP, MLA, Jaswant Singh's Son Manvendra Quits BJP Ahead Of Rajasthan Polls


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?