പ്രശ്‌നങ്ങള്‍ അവസാനിക്കാതെ അഖിലേഷ് യാദവ്; മുലായം സിംഗിന് ലോക്‌സഭ ടിക്കറ്റ് വാഗ്ദാനം നല്‍കി ശിവപാല്‍ യാദവ്

ലഖ്‌നൗ: (www.kvartha.com 16.09.2018) സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അമ്മാവന്‍ ശിവപാല്‍ യാദവ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. സമാജ് വാദി സെക്യുലര്‍ മോര്‍ച്ച എന്ന പേരില്‍ ആരംഭിച്ച പാര്‍ട്ടിയിലേയ്ക്ക് ഇപ്പോള്‍ അഖിലേഷിന്റെ പിതാവും സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ മുലായം സിംഗിനെ ക്ഷണിച്ചിരിക്കുകയാണ് ശിവപാല്‍. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേയ്ക്ക് മല്‍സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റും ശിവപാല്‍ മുലായം സിംഗിന് വാഗ്ദാനം ചെയ്യുന്നുണ്ട്.

National, SP, Akhilesh Yadav, Mulayam Singh

മുലായം സിംഗിന്റെ സ്ഥിരം മണ്ഡലമായ മൈന്‍പുരി മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹത്തിന് ശിവപാല്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലഖ്‌നൗവില്‍ ശനിയാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് ശിവപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യുപിയിലെ എണ്‍പത് ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നും തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് ശിവപാല്‍ വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിയുമായുള്ള എല്ലാ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിയിലെ പല നേതാക്കളും താനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് ശിവപാല്‍ യാദവ് അവകാശപ്പെട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തന മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. നിരവധി സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ എന്റെ പാര്‍ട്ടിയില്‍ ഉടന്‍ ചേരും. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഉടന്‍ പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുമെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Addressing a press conference in Lucknow on Saturday, Shivpal Yadav said, "We want Mulayam Singh Yadav to contest on our party ticket in the upcoming general election."

Keywords: National, SP, Akhilesh Yadav, Mulayam Singh 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?